Connect with us

Hi, what are you looking for?

CHUTTUVATTOM

പണിമുടക്ക്: സംയുക്ത ട്രേഡ് യൂണിയൻ ജില്ലാ വാഹന പ്രചരണ ജാഥക്ക് കോതമംഗലത്ത് സ്വീകരണം നൽകി.

കോതമംഗലം : സംയുക്ത ട്രേഡ് യൂണിയൻ മാർച്ച് 27, 28 തീയതികളിലെ പണിമുടക്കിന് മുന്നോടിയായി നടത്തിയ ജില്ലാ വാഹന പ്രചരണ ജാഥക്ക് കോതമംഗലത്ത് സ്വീകരണം നൽകി. സി.ഐ.ടി.യു. ജില്ലാ സെക്രട്ടറി പി.ആർ. മുരളീധരൻ ജാഥാ ക്യാപ്റ്റനും, എസ്.ടി.യു. ജില്ലാ പ്രസിഡന്റ് കരീം പാടത്തിക്കുടി വൈസ് ക്യാപ്ററനും , എച്ച്.എം.എസ്. ജില്ലാ സെക്രട്ടറി കെ. പി.കൃഷ്ണൻ കുട്ടി ജാഥാ മാനേജരുമായി നയിക്കുന്ന ജാഥയെ കോതമംഗലത്ത് മുനിസിപ്പൽ ആഫീസ് ജംക്്ഷനിൽ നടത്തിയ പൊതുസമ്മേളനത്തിലാണ് സ്വീകരണം നൽകിയത്. സ്വീകരണ സമ്മേളനത്തിൽ ഐ.എൻ.ടി.യു സി. നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ. അബു മൊയ്തീൻ അദ്ധ്യക്ഷനായി.

സി.ഐ.ടി.യു. സംസ്ഥാന സെക്രട്ടറി ദീപ കെ.രാജൻ, യു.ടി.യു.സി. സംസ്ഥാന കമ്മറ്റിയംഗം അഡ്വ.ടി.ബി. മിനി,എ.ഐ.ടി.യു. സി. സംസ്ഥാന സെക്രട്ടറി സന്തോഷ് കുമാർ , എച്ച്.എം.എസ്. സംസ്ഥാന വൈസ് പ്രസിഡന്റ് മനോജ് ഗോപി , ഐ.എൻ.ടി.യു.സി. സംസ്ഥാന കമ്മറ്റിയംഗം എം എസ്.എൽദോസ് ,കെ എ ജോയി, സി.പി.എസ്. ബാലൻ, റോയി കെ പോൾ, സീതി മുഹമ്മദ്, എം എസ്. ജോർജ്ജ്, പി.പി. മൈതീൻ ഷാ, ജോയി വർഗ്ഗീസ്, ഹനീഫ അലിയാർ, തുടങ്ങിയവർ പ്രസംഗിച്ചു.

You May Also Like