Connect with us

Hi, what are you looking for?

NEWS

കോതമംഗലം നിയോജക മണ്ഡലത്തിൽ ഓട്ടിസം പാർക്ക് സ്ഥാപിക്കും : ആൻ്റണി ജോൺ എംഎൽഎ.

കോതമംഗലം : ഓട്ടിസം സ്പെക്ട്രം ഡിസോഡർ എന്ന അവസ്ഥയിലുള്ള കുട്ടികളുടെ പരിചരണം,വിദ്യാഭ്യാസം, രക്ഷിതാക്കൾക്കുള്ള അവബോധം സൃഷ്ടിക്കൽ എന്നിവ മുൻനിർത്തി കോതമംഗലം നിയോജക മണ്ഡലത്തിൽ ഓട്ടിസം പാർക്ക് സ്ഥാപിക്കുമെന്ന് ആന്റണി ജോൺ എംഎൽഎ പറഞ്ഞു. ഓട്ടിസം സവിശേഷമായ ഒരു അവസ്ഥയാണ്. കൃത്യവും ശക്തവും ശാസ്ത്രീയവുമായ ഇടപെടലിലൂടെ ഓട്ടിസത്തെ നേരിടാമെന്നും വലിയൊരളവിൽ മാറ്റങ്ങൾ സൃഷ്ടിക്കുമെന്നും വൈദ്യ ശാസ്ത്ര പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ശാസ്ത്രീയമായ പരിചരണമാണ് ഇതിനുള്ള ഏക വഴി. ഈ തിരിച്ചറിവിലൂടെ 6 – 18 വയസ്സു വരെയുള്ള കുട്ടികൾക്ക് മികച്ച പരിചരണം ഓട്ടിസം പാർക്കിലൂടെ ലഭ്യമാക്കുന്നതാണ് ഈ പദ്ധതി.

ഇതോടൊപ്പം മറ്റ് വെല്ലു വിളികൾ നേരിടുന്ന കുട്ടികൾക്കാവശ്യമായ പരിചരണം,തെറാപ്പി സേവനം, ഓട്ടിസം അവസ്ഥയിലുള്ള കുട്ടികളെ കണ്ടെത്തി ശാസ്ത്രീയമായ പരിചരണം ലഭ്യമാക്കുക, ഓട്ടിസം അവസ്ഥയിൽ ഉള്ള മുഴുവൻ കുട്ടികളെയും പൊതുധാരയിൽ എത്തിക്കുക, ഓട്ടിസം മാനേജ്മെൻ്റ് വിവിധ സാധ്യതകൾ ഏകോപിപ്പിക്കുക, ഓട്ടിസം അവസ്ഥയിലുള്ള കുട്ടികളുടെ രക്ഷിതാക്കളിൽ ആത്മ വിശ്വാസം ജനിപ്പിക്കുക, വെല്ലുവിളി നേരിടുന്ന കുട്ടികളോടുള്ള അനുകൂല മനോഭാവം അധ്യാപക വിദ്യാർത്ഥി സമൂഹത്തിൽ വളർത്തുക എന്നിവയാണ് ഓട്ടിസം പാർക്കിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്ന് എംഎൽഎ പറഞ്ഞു.

You May Also Like

CHUTTUVATTOM

കോതമംഗലം: ആന്റണി ജോൺ എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് ഇരമല്ലൂർ പബ്ലിക് ലൈബ്രറിക്ക് അനുവദിച്ച ലാപ് ടോപ്, സൗണ്ട് സിസ്റ്റം, എൽ സി ഡി പ്രൊജക്ടർ എന്നിവ...

CHUTTUVATTOM

കോതമംഗലം: യു കെ യിലെ അസോസിയേഷൻ ഓഫ് ചാർട്ടേർഡ് സർട്ടിഫൈഡ് അക്കൗണ്ടന്റ്‌സ് ( ACCA) പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ ഹസ്നമോൾ കെ എ നെ ആന്റണി ജോൺ എം എൽ എ...

CHUTTUVATTOM

കോതമംഗലം :മാവുടി ഗവ. എൽ പി സ്‌കൂളിൽ പൊതുവിദ്യാഭ്യാസ വകുപ്പും സമഗ്രശിക്ഷ കേരളയും ചേർന്ന് സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി എറണാകുളം എസ് എസ് കെ യുടെയും കോതമംഗലം ബി ആർ സി യുടെയും...

CHUTTUVATTOM

കോതമംഗലം: കോതമംഗലത്തിന്റെ വികസന മുരടിപ്പിനെതിരെ എന്‍ഡിഎ കോതമംഗലം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ എംഎല്‍എ ഓഫീസ് മാര്‍ച്ച് സംഘടിപ്പിച്ചു. കോതമംഗലം നഗരസഭജംഗ്ഷന് സമീപത്ത് നിന്നാരംഭിച്ച മാര്‍ച്ച് ലൈബ്രറി റോഡില്‍ പോലീസ് തടഞ്ഞു. ബാരിക്കേട്...

CHUTTUVATTOM

കോതമംഗലം : കോതമംഗലം താലൂക്ക് വികസന സമിതി യോഗം ആന്റണി ജോൺ എം.എൽ.എ യുടെ അധ്യക്ഷതയിൽ മിനി സിവിൽ സ്റ്റേഷൻ കോൺഫറൻസ് ഹാളിൽ ചേർന്നു. കോതമംഗലം താലൂക്ക് പരിധിയിൽ കുടിവെള്ളക്ഷാമം രൂക്ഷമാണെന്നും വേനൽക്കാലം...

CHUTTUVATTOM

തട്ടേക്കാട് : കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ്‌ എറണാകുളം ജില്ലാ യുവജന കേന്ദ്രത്തിന്റെ ടീം കേരള അംഗങ്ങൾക്ക് പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. പരിശീലന ക്യാമ്പ് കോതമംഗലം എം.എൽ. എ ശ്രീ.ആന്റണി ജോൺ...

CHUTTUVATTOM

കോതമംഗലം : കണ്ണിൻ്റെ കാഴ്ച ശക്തി കവരുന്ന ഗ്ലോക്കോമയെ പ്രതിരോധിക്കാൻ പതിവ് പരിശോധനകളുടെ പ്രാധാന്യം തിരിച്ചറിയണമെന്നും ഇതിനായുള്ള സേവനങ്ങൾ ഉപയോഗപ്പെടുത്തണ മെന്നും കോതമംഗലം താലൂക്ക് ആശുപത്രിയിൽ ലോക ഗ്ലോക്കോമ വാരാചരണം ജില്ലാതല ഉദ്ഘാടനം...

CHUTTUVATTOM

കോതമംഗലം : നേര്യമംഗലം ജില്ലാ കൃഷി തോട്ടത്തിൽ RKI, RIDF26,RIDF27 എന്നീ പദ്ധതികളിൽ ഉൾപ്പെടുന്ന ടിഷ്യൂ കൾച്ചർ ലാബ്,ഗസ്റ്റ് ഹൗസ്,ട്രെയിനിങ് സെന്റർ, പ്രോസസിംഗ് യൂണിറ്റ്, ഫാമിന്റെ ഫോട്ടോഗ്രാഫിക് സർവ്വേ, സർവ്വേ ലൈൻസ് ക്യാമറകളും,...

CHUTTUVATTOM

കോതമംഗലം : തങ്കളം – കോഴിപ്പിള്ളി ന്യൂ ബൈപ്പാസ് രണ്ടാം റീച്ചിലെ ( കലാ ഓഡിറ്റോറിയം – കോഴിപ്പിള്ളി വരെ ) ടാറിങ് പ്രവർത്തികൾ ആരംഭിച്ചു.ഒന്നാം പിണറായി സർക്കാരിന്റെ 2019 -20 സംസ്ഥാന...

NEWS

കോതമംഗലം : നേര്യമംഗലത്ത് പുതുതായി അനുവദിച്ച ഫയർ സ്റ്റേഷന്റെ ഉദ്ഘാടനംമുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻ മുഖേന നിർവഹിച്ചു.ആന്റണി ജോൺ എം എൽ എ അധ്യക്ഷത വഹിച്ചു.ശിലാ ഫലകം അനാച്ഛാദനം ചെയ്തു. നേര്യമംഗലത്ത് ഫയർ...

CHUTTUVATTOM

കോതമംഗലം: ഭൂതത്താൻകെട്ടിൽ മുടങ്ങി കിടന്ന പെരിയാറിലൂടെയുള്ള ബോട്ട് സവാരി പുന രാരംഭിച്ചു. ഭൂതത്താൻ കെട്ട് -ഞായപ്പിള്ളി വഴി കുട്ടമ്പഴയ്ക്കും, ഭൂതത്താൻ കെട്ട് -തട്ടേക്കാട് – ഇഞ്ചത്തൊട്ടി വഴി നേര്യമംഗലത്തേക്കുമാണ് യാത്ര. ചെറുതും വലുതുമായ...

CHUTTUVATTOM

കോതമംഗലം : കേരളത്തിലെ 108 ശിവക്ഷേത്രങ്ങളിലെ പ്രധാന ക്ഷേത്രങ്ങളിൽ ഒന്നായ തൃക്കാരിയൂർ മഹാദേവക്ഷേത്ര തിരുവുത്സവം ഗ്രീൻ പ്രോട്ടോകോൾ പാലിച്ചു നടത്താൻ തീരുമാനം. ഉത്സവത്തിന്റെ മുന്നൊരുക്കങ്ങൾ ആന്റണി ജോൺ എംഎൽഎയുടെ അധ്യക്ഷതയിൽ തൃക്കാരിയൂർ ദേവസ്വം...

error: Content is protected !!