Connect with us

Hi, what are you looking for?

CHUTTUVATTOM

സന്തോഷവും അഭിമാനവും നിറഞ്ഞ കൗൺസിലർ അവാർഡ് ദാന ചടങ്ങ്.

കോതമംഗലം: നഗരസഭ 22 വാർഡിൽ മുഴുവൻ വിഷയങ്ങൾക്കും A+ നേടിയ പ്ലസ് ടു, SSLC വിദ്യാർത്ഥികളെ മോമെന്റോയും ക്യാഷ് അവാർഡും നൽകി ആദരിച്ചു. പുതുപ്പാടി കനേഡിയൻ സ്കൂളിൽ വെച്ചു നടന്ന ചടങ്ങിൽ വാർഡ് കൗൺസിലറും മുൻ മുൻസിപ്പൽ ചെയർമാനുമായ അഡ്വ : സിജു അബ്രഹാം അധ്യക്ഷത വഹിച്ചു.

യോഗത്തിൽ പെരുമ്പാവൂർ MLA അഡ്വ :എൽദോസ് കുന്നപ്പിള്ളി അവാർഡുകൾ നൽകി ചടങ്ങ് ഉദ്ഘാടനം നിർവഹിച്ചു. കോതമംഗലം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് PAM ബഷീർ മുഖ്യ അതിഥിയായിരുന്നു. കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ പി ഏ പാദുഷ, അനൂപ് ഇട്ടൻ, യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ എബി കുരിയാക്കോസ്, ജെയിൻ അയനാടൻ, സിറിൽ സന്തോഷ്‌ എന്നിവർ ആശംസകൾ അറിയിച്ചു.

You May Also Like