Connect with us

Hi, what are you looking for?

NEWS

കൃഷിക്കാർ സ്വയം രക്ഷയ്ക്കായി ആയുധം എടുക്കേണ്ടി വന്നാൽ അവർക്കുള്ള പൂർണ സംരക്ഷണം കർഷകസംഘം നൽകുമെന്ന് കിസാൻ സഭ അഖിലേന്ത്യ ദേശീയ വൈസ് പ്രസിഡണ്ട് ഇ പി ജയരാജൻ

കോതമംഗലം : വന്യജീവികളുടെ ആക്രമണത്തിൽ നിന്ന് കൃഷിക്കാരെയും
കൃഷിയിടങ്ങളേയും സംരക്ഷിക്കുന്നതിന് ആവശ്യമായ നിയമനിർമ്മാണം കേന്ദ്ര ഗവൺമെൻറ് കൊണ്ടുവരാൻ തയ്യാറായില്ലെങ്കിൽ കൃഷിക്കാർ സ്വയം രക്ഷയ്ക്കായി ആയുധം എടുക്കേണ്ടി വന്നാൽ അവർക്കുള്ള പൂർണ സംരക്ഷണം കർഷകസംഘം നൽകുമെന്ന് കിസാൻ സഭ അഖിലേന്ത്യ ദേശീയ വൈസ് പ്രസിഡണ്ട് ഇ പി ജയരാജൻ.
കർഷകസംഘത്തിന്റെ നേതൃത്വത്തിൽ 30നും 31നും തിരുവനന്തപുരം സിസിഎഫ് ഓഫീസിനു മുന്നിൽ നടത്തുന്ന രാപകൽസമരത്തിന്റെ പ്രചാരണാർഥം
ഇ പി ജയരാജൻ ജാഥാ ക്യാപ്റ്റനായ
സംസ്ഥാന കർഷകമുന്നേറ്റ ജാഥക്ക് കോതമംഗലത്ത് നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വനംവന്യജീവി നിയമ
ത്തിൽ ഭേദഗതി വരുത്തുക, ജനവാസമേഖലയിൽ ഇറങ്ങുന്ന അക്രമകാരികളായ വന്യജീവികളെ കൊല്ലാൻ അനുവദിക്കുക, മനുഷ്യന് ജീവഹാനി സംഭവിച്ചാൽ നൽകുന്ന നഷ്ടപരിഹാരത്തുക വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തിയാണ് സമരം.
നഗരത്തിലെത്തിയ ജാഥയെ മുത്തുക്കുടയും, ബാൻഡ് വാദ്യമേളങ്ങളുടേയും അകമ്പടിയോടെ സ്വീകരണ സമ്മേളന നഗരിയിലേക്ക് ആനയിച്ചു. തുടർന്ന് നടന്ന സ്വീകരണ സമ്മേളനത്തിൽ
സംഘാടകസമിതി ചെയർമാൻ കെ എ ജോയി അധ്യക്ഷനായി. കൺവീനർ കെ കെ ശിവൻ സ്വാഗതം പറഞ്ഞു.
ജാഥ മാനേജർ വൽസൺ പനോളി, ജാഥ അംഗങ്ങളായ എസ് കെ പ്രീജ ,ഓമല്ലൂർ ശങ്കരൻ,എൻ ആർ സക്കീന,അഡ്വ കെ ജെ ജോസഫ് ,കർഷകസംഘം സംസ്ഥാന ട്രഷറർ ഗോപി കോട്ടമുറിക്കൽ ,ജില്ലാ പ്രസിഡണ്ട് ആർ അനിൽകുമാർ,ജില്ലാ സെക്രട്ടറി എം സി സുരേന്ദ്രൻ,പി എം ഇസ്മായിൽ,കെ തുളസി, എ എ അൻഷാദ് ,സാബു വർഗീസ്,പി എം അഷ്റഫ് തുടങ്ങിയവർ സംസാരിച്ചു.

You May Also Like

NEWS

കോതമംഗലം: നാടുകാണി മലയില്‍ രാത്രിയില്‍ കുടുങ്ങിയ യുവാവിന് അഗ്നി രക്ഷാസേനയും പോലീസും നാട്ടുകാരും രക്ഷകരായി. കൊടുങ്ങല്ലൂര്‍ സ്വദേശിയായ യുവാവ് ആണ് മലയില്‍ കുടുങ്ങിയത്. സേനാംഗങ്ങളും നാട്ടുകാരും ചേര്‍ന്ന് മണിക്കൂറുകളോളം നടത്തിയ തിരച്ചിലിനൊടുവിലാണ് യുവാവിനെ...

CHUTTUVATTOM

കോതമംഗലം: ശുചിത്വ ശീലങ്ങളുമായി ബന്ധപ്പെട്ട വിദ്യാർത്ഥികളുടെ സാമൂഹ്യ ഇടപെടലിന്റെ ഭാഗമായി സെന്റ് അഗസ്റ്റിൻസ് ഹയർസെക്കൻഡറി സ്കൂളിലെ ഗൈഡ്സ്,എൻഎസ്എസ് എന്നീ സംഘടനകളിലെ വിദ്യാർത്ഥിനികൾ കെഎസ്ആർടിസി ഡിപ്പോയും പരിസരങ്ങളും വൃത്തിയാക്കുകയും, ഔഷധത്തോട്ടത്തിൽ വിവിധങ്ങളായ ഔഷധ ചെടികൾ...

CHUTTUVATTOM

കോതമംഗലം:തങ്കളം- കാക്കനാട് നാലുവരിപ്പാത നടപ്പാക്കാൻ നടപടി ആരംഭിച്ചതായി ഷിബു തെക്കുംപുറം എംഎൽഎ പറഞ്ഞു. കേരളാ കോൺഗ്രസ് കോതമംഗലം നിയോജക മണ്ഡലം നേതൃയോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു എംഎൽഎ. ആദ്യ അലൈമെൻ്റ് തന്നെ നടപ്പാക്കാൻ...

ACCIDENT

മൂവാറ്റുപുഴ: ഒരേദിശയിൽ സഞ്ചരിച്ച കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. അഞ്ചപ്പെട്ടിയിൽ താമസിക്കുന്ന മുണ്ടക്കൽ  ദിലീപ് (52) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് കാലാമ്പൂരിൽ വച്ചായിരുന്നു അപകടം. കബറടക്കം തിങ്കളാഴ്ച നടക്കും. സ്‌കൂട്ടറിൽ...

CHUTTUVATTOM

കോതമംഗലം: നവീകരിച്ചആയവന തിരുഹൃദയ ദൈവാലയത്തിന്റെ കൂദാശയും വെഞ്ചിരിപ്പും തിങ്കളാഴ്ച 4ന് കോതമംഗലം രൂപത അധ്യക്ഷൻ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ നിർവഹിക്കും. ആയവന ഇടവക അംഗങ്ങളുടെ നിസ്വാർത്ഥമായ സഹകരണത്തിന്റെയും ഒത്തൊരുമിച്ചുള്ള പ്രയത്നത്തിന്റെയും ഫലമായാണ് ചുരുങ്ങിയ...

NEWS

കോതമംഗലം: വടാട്ടുപാറ ഊന്നുകല്ലിൻപുറത്ത് പി .പി ജോയി (72) നിര്യാതനായി. സംസ്കാരം  ഞായറാഴ്ച 4ന് വടാട്ടുപാറ സെൻറ് ജോർജ് സിംഹാസന പള്ളിയിൽ. ഭാര്യ : സാറാമ്മ പാലമറ്റം കോട്ടക്കുന്നേൽ കുടുംബാഗം. (കുട്ടമ്പുഴ പഞ്ചായത്ത്...

CHUTTUVATTOM

കോതമംഗലം: സ്വച്ച് ഏവം ഹരിത വിദ്യാലയ പ്രോഗ്രാമിന്റെ ഭാഗമായി കോതമംഗലം സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂളിലെ ജൂനിയർ റെഡ് ക്രോസ് സംഘടനയിലെ വിദ്യാർഥിനികൾ താലൂക്ക് ആശുപത്രിയിൽ ശുചീകരണ പ്രവർത്തനങ്ങൾക്കുള്ള ക്ലീനിങ് ഉൽപ്പന്നങ്ങൾ സൗജന്യമായി വിതരണം...

CHUTTUVATTOM

കോതമംഗലം: കെഎസ്‌കെടിയു കോതമംഗലം ഏരിയ സമ്മേളനത്തിന്‌ തുടക്കമായി. പ്രതിനിധി സമ്മേളനം കുത്തുകുഴി സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ സംസ്ഥാന കമ്മിറ്റി അംഗം കെ പി അശോകൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് എ.വി ജോർജ്...

CHUTTUVATTOM

കോതമംഗലം: മർത്തമറിയം വനിതാ സമാജം കോതമംഗലം മേഖല കോട്ടപ്പടി ബ്രാഞ്ച് ഓടക്കാലി സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ മെഡിക്കൽ ക്യാമ്പ് നടത്തി. കോതമംഗലം മേഖല മെത്രാപ്പോലിത്ത ഏലിയാസ് മാർ യൂലിയോസ് ഉത്‌ഘാടനം...

CHUTTUVATTOM

കോതമംഗലം: എം.എ എഞ്ചിനീയറിംഗ് കോളേജും എ. .പി .ജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാല എനർജി സെല്ലും ചേർന്ന് സംഘടിപ്പിക്കുന്ന ദ്വിദിന റീജിയണൽ ലീഡർഷിപ്പ് ക്യാമ്പ് ഊർജ്ജ 1.1 ആരംഭിച്ചു. എം. എ...

CHUTTUVATTOM

കവളങ്ങാട്: മൂവാറ്റുപുഴ വാലി ഇറിഗേഷൻ പ്രോജക്ട് (എം.വി. ഐ.പി) എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിലെ കൃഷി ആവശ്യങ്ങൾക്കും കുടിവെള്ള വിതരണത്തിനുമായി നടപ്പിലാക്കിയ പ്രധാനപ്പെട്ട ഒരു ജലസേചന പദ്ധതിയാണ്. കോതമംഗലം താലുക്കിലെ പോത്താനിക്കാട്, പല്ലാരിമംഗലം,...

CHUTTUVATTOM

മൂവാറ്റുപുഴ: മൂവാറ്റുപുഴ രൂപത മുൻ അധ്യക്ഷൻ ഡോ. ഏബ്രഹാം മാർ യൂലിയോസ് കാലം ചെയ്‌തു. പു ഷ്‌പഗിരി മെഡിക്കൽ കോളജിൽ ആയിരുന്നു അന്ത്യം. രൂപത അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ ശേഷം തിരുവല്ല അ...

error: Content is protected !!