Connect with us

Hi, what are you looking for?

CHUTTUVATTOM

കേരള പ്രദേശ് പ്രാവാസി കോണ്‍ഗ്രസ് കോതമംഗലം നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ നടത്തി

കോതമംഗലം. വിദേശത്തു കോവിഡ് 19 മൂലം മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ധന സഹായം നല്‍കുക, നാട്ടില്‍ വരുന്ന പ്രവാസികള്‍ക്ക് കോറന്റൈന്‍ ചെലവ് സര്‍ക്കാര്‍ വഹിക്കുക, ക്ഷേമ നിധിയില്‍ അംഗമല്ലാത്ത 60 വയസ് കഴിഞ്ഞവര്‍ക്കും ധനസഹായം പ്രഖ്യാപിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള പ്രദേശ് പ്രാവാസി കോണ്‍ഗ്രസ് കോതമംഗലം നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ഗാന്ധി സ്വകയറിന് സമീപം നടത്തിയ പ്രതിഷേധ ധര്‍ണ കെ.പി. ബാബു ഉദ്ഘാടനം ചെയ്തു.

നിയോജക മണ്ഡലം പ്രസിഡന്റ് വിനോദ് കെ. മേനോന്‍ അധ്യക്ഷത വഹിച്ചു. എ.ജി. ജോര്‍ജ്, എം.എസ്. എല്‍ദോസ്, റോയി കെ. പോള്‍, ബാബു ജോസഫ്, എം.വി. റെജി, മുഹമ്മദ് കൊണത്താപ്പിള്ളി, ടി.ജി. അനി, ജെയിംസ് കോറമ്പേല്‍, പരീത് പട്ടന്മാവുടി, സലീമ മംഗലപ്പാറ, പി.ടി. ജോണി, പരീത് കാവാട്ട്, മാര്‍ട്ടിന്‍ കീഴേമാടന്‍, വി.കെ. വിജയകുമാര്‍, എം.ആര്‍. അനില്‍, കെ.പി. കുഞ്ഞ്് എന്നിവര്‍ പ്രസംഗിച്ചു.

You May Also Like