Connect with us

Hi, what are you looking for?

NEWS

മികവ് പുലർത്തിയ കുട്ടികളെ അനുമോദിച്ച് കോതമംഗലത്തെ മാധ്യമ പ്രവർത്തകർ

കോതമംഗലം: കേരള ജേർണലിസ്റ്റ് യൂണിയൻ താലൂക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ
ടൗൺ യു പി സ്കൂളിലെ പഠനത്തിലും പാഠ്യേതര വിഷയങ്ങളിലും മികവ് പുലർത്തിയ കുട്ടികളെ അനുമോദിച്ചു. അനുമോദന സമ്മേളനം കോതമംഗലം ഡി എഫ് ഒ എസ്.ഉണ്ണികൃഷ്ണൻ ഐ എഫ് എസ് ഉദ്ഘാടനം ചെയ്തു. കേരള ജേർണലിസ്റ്റ് യൂണിയൻ താലൂക്ക് പ്രസിഡന്റ് ലെത്തീഫ് കുഞ്ചാട്ട് അധ്യക്ഷത വഹിച്ചു. കെ ജെ യു സംസ്ഥാന വൈ. പ്രസിഡന്റ് ജോഷി അറക്കൽ, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.അഞ്ജലി എൻ.യു., കെ ജെ യു താലൂക്ക് സെക്രട്ടറി ദീപു ശാന്താറാം, കോതമംഗലം എ ഇ ഒ അനിത പി.എൻ, നഗരസഭ കൗൺസിലർ പ്രിൻസി എൽദോസ്, കെ സി വി ന്യൂസ് എംഡി ജറാൾഡ് കെ.ജെ, മുരളി കുട്ടംമ്പുഴ, സ്കൂൾ എച്ച് എം ഉഷ സി.എം, പിറ്റിഎ പ്രസിഡന്റ് അനസ് എം എം, സ്കൂൾസ്റ്റാഫ് സെക്രട്ടറി സജി ജോൺ , കെ.എ. സൈനുദ്ദിൻ, നിസാർ അലിയാർ, സജി ജോൺ, ബുഷ്റ, ബീവി റ്റി.ഇ.തുടങ്ങിയവർ സംസാരിച്ചു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like