കൊച്ചി : കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ കർഷക അവഗണനയിൽ പ്രതിഷേധിച്ച് കേരള കോൺഗ്രസ് (എം) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 14 നിയോജകമണ്ഡലം കേന്ദ്രങ്ങളിൽ നിൽപ്പ് സമരം നടത്തി. കേന്ദ്ര ഗവൺമെൻറ് സാമ്പത്തിക പാക്കേജ് കർഷകരോടുള്ള വെല്ലുവിളിയാണെന്ന് ജില്ലാ പ്രസിഡൻറ് ഷിബു തെക്കുംപുറം പറഞ്ഞു. കണയന്നൂർ താലൂക്ക് ഓഫീസിനു മുന്നിൽ നടത്തിയ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
5 ലക്ഷം വരെയുള്ള കർഷകകടങ്ങൾ എഴുതിത്തള്ളണമെന്നും, അടിയന്തരമായി പതിനായിരം രൂപ സാമ്പത്തിക സഹായം നേരിട്ട് നൽകണമെന്നും ഷിബു ആവശ്യപ്പെട്ടു. സംസ്ഥാന ജനറൽ സെക്രട്ടറി സേവി കുരിശു വീട്ടിൽ, ബെന്നി മണവാളൻ, കെ.വി വർഗീസ്, സോണി ജോബ്, ജോഷ്വ തായങ്കരി, ടോമി കുരിശുവീട്ടിൽ, ഗ്രേസി ആൻറണി, സാബു ചേരാനല്ലൂർ,അന്റണി നെല്ലിശ്ശേരി, ജോയി വടുതല, അജേഷ് ജോസഫ് എന്നിവർ പങ്കെടുത്തു.
വിവിധ നിയോജക മണ്ഡലം കേന്ദ്രങ്ങളിൽ നടത്തിയ സമരം അങ്കമാലി തോമസ് ഉണ്ണിയാടൻ, പിറവം ഫ്രാൻസിസ് ജോർജ്ജ്, മൂവാറ്റുപുഴ ജോണിനെല്ലൂർ, കോതമംഗലം ടു.യു കുരുവിള, തൃക്കാക്കര വിൻസൻറ് ജോസഫ്, കുന്നത്തുനാട് ബേബി വട്ടക്കുന്നേൽ, പെരുമ്പാവൂർ ജോസ് വള്ളമറ്റം, കളമശ്ശേരി സേവി കുരിശുവീട്ടിൽ, പറവൂർ തോമസ് ഉണ്ണിയാടൻ, തൃപ്പൂണിത്തുറ ജോണി അരീകാട്ടിൽ, വൈപ്പിൻ കെ.വി വർഗീസ്, കൊച്ചി സോണി ജോബ്, ആലുവ ജോസഫ് വടശ്ശേരി, തുടങ്ങിയവർ ഉദ്ഘാടനം നിർവ്വഹിച്ചു.