കോതമംഗലം : ഗാന്ധി സ്റ്റഡി സെൻറർ ചെയർമാൻ പി ജെ ജോസഫ് എംഎൽഎയുടെ ലോക്ക് ഡൗൺ അഗ്രി ചലഞ്ചിന്റെ ഭാഗമായി തങ്കളം എം എസ് ജെ.(ധർമ്മഗിരി ) പ്രൊവിൻസ് സുപ്പീരിയർ സിസ്റ്റർ സുമയ്ക്ക് കേരള കോൺഗ്രസ് എം ജില്ലാ പ്രസിഡണ്ട് ഷിബു തെക്കുംപുറം ഹൈബ്രിഡ് പച്ചക്കറി തൈകൾ വിതരണം ചെയ്തു. ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിന് പച്ചക്കറി കൃഷിയിൽ സ്വയം പര്യാപ്തത കൈവരിക്കുന്നതിനുവേണ്ടിയാണ് ഈ പദ്ധതി നടപ്പിലാക്കിയത്. സിസ്റ്റർ സിബി , സിസ്റ്റർ ലിസറ്റ്, എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
