Connect with us

Hi, what are you looking for?

NEWS

പാറമടക്കെതിരെ പ്രതിഷേധവുമായി നാട്ടുകാർ പഞ്ചായത്ത്‌ ഓഫീസിൽ.

പുന്നെക്കാട് : കീരംപാറ പഞ്ചായത്തിലെ ആറാം വാർഡിലെ 611 മുടിയിൽ പുതിയതായി തുടങ്ങുവാൻ പോകുന്ന പാറമടക്കെതിരെ നാട്ടുകാർ പ്രതിഷേധവുമായി പഞ്ചായത്ത്‌ ഓഫീസിൽ എത്തി. പഞ്ചായത്ത്‌ കമ്മിറ്റിയുടെ എതിർപ്പ് മറികടന്നുകൊണ്ട് ജിയോളജി വകുപ്പ് അനുവാദം നൽകിയതിന്റെ പേരിൽ ആണ് സെക്രട്ടറി അനുമതി നൽകിയത് എന്ന്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബെന്നി പോൾ അറിയിച്ചു. 611 മുടിയുടെ താഴെ അനേകം ജനങ്ങളുടെ ജീവനും, സ്വത്തിനും ഭീഷണിയായി തുടങ്ങുന്ന പാറമട എന്ത് വില കൊടുത്തും എതിർക്കുമെന്ന് മെമ്പർ ലിസി ജോണി അറിയിച്ചു. പഞ്ചായത്ത്‌ കമ്മിറ്റിയിൽ ഉള്ള എതിർപ്പ് മറികടന്ന് നടത്തുന്ന പ്രവർത്തനങ്ങൾ നാടിനു തന്നെ ആപത്ത് ആണെന്ന് ജോയ് എലിച്ചിറ പറഞ്ഞു.

പ്രതിഷേധ സമരത്തിൽ പഞ്ചായത്ത്‌ മെമ്പർ ലിസി ജോണി, ജോയ് എലിച്ചിറ, ഷാജു വെങ്ങശ്ശേരിൽ, റെജി പള്ളിമാലിൽ, മോൻസി അവിരാപാട്ട്, പി. ടി. ഷിബി, മാമച്ചൻ എലിച്ചിറ, ബിനോയ്‌ നെല്ലിക്കുന്നെൽ, ജോഷി വലിയ പറമ്പിൽ, ജോസ് മൂത്തലതോട്ടം, കെ. എ. വത്സലൻ, ജോളി മാത്യു, സണ്ണി അവിരാപാട്ട്, ഡിഗൊൾ കെ. ജോർജ്, സുനിൽ ജോയ്, ജോജി മുക്കാലുവീട്ടിൽ എന്നിവർ നേതൃത്വം നൽകി. ജനകീയ സമിതി രൂപികരിച്ചു കൊണ്ട് സമരം കൂടുതൽ ശക്തമാക്കുവാൻ തീരുമാനിച്ചു.

You May Also Like

ACCIDENT

കോതമംഗലം : ചേലാട് നാടോടി പാലത്ത് കോഴിവണ്ടി മറിഞ്ഞു ഡ്രൈവർക്കും സഹായിക്കും പരിക്കേറ്റു. പരിക്കേറ്റവരെ അഗ്നി രക്ഷാ സേനയുടെ ആംബുലൻസിൽ കോതമംഗലം ബസേലിയോസ് ആശുപത്രിയിലെത്തിച്ചു. മാലിപ്പാറ ഭാഗത്ത് നിന്നും ചേലാട് ഭാഗത്തേക്ക് വരികയായിരുന്ന...

NEWS

കോതമംഗലം : ആവോലിച്ചാൽ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി- കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിക്കുന്നതിനുള്ള നടപടികൾ വേഗത്തിൽ പുരോഗമിക്കുന്നതായി വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ നിയമസഭയിൽ വ്യക്തമാക്കി.ആന്റണി ജോൺ...

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിലായി പ്ലാന്റേഷനിലും ജനവാസ മേഖലയിലുമടക്കം ഭീതി സൃഷ്ടിക്കുന്ന കാട്ടാന കൂട്ടത്തെ ഉൾവനത്തിലേക്ക് തുരത്തുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചു. രാവിലെ ഏഴു മണി മുതൽ തന്നെ നാട്ടുകാരും വനം വകുപ്പും സംയുക്തമായിട്ടാണ്...

NEWS

ബൈജു കുട്ടമ്പുഴ കീരംപാറ :പുന്നേക്കാട് തമ്പടിച്ച കാട്ടാനക്കൂട്ടങ്ങളെ തുരുത്താനുള്ള ഉദ്യമത്തിന് തുടക്കം. കീരംപാറ പഞ്ചായത്തിലെ പുന്നേക്കാട് പ്ലാന്റേഷനിൽ തമ്പടിച്ചിട്ടുള്ള കാട്ടാന കൂട്ടങ്ങളെ തുരുത്താൻ കോതമംഗലം ഫോറസ്റ്റ് ബിഎസ് സംഘങ്ങളും ശ്രമം നടത്തി. രണ്ട്...