കോതമംഗലം : പരിശുദ്ധ യൽദോ മാർ ബസേലിയോസ് ബാവായുടെ 337-ാമത് ഓർമ പെരുന്നാളിനായി എത്തുന്ന ഭക്തജങ്ങൾക്കായി പള്ളിയിൽ ഏർപ്പെടുത്തിയിട്ടുള്ള നേർച്ച കഞ്ഞി വിതരണത്തിന് പുറമേ വർഷങ്ങളായി നാട്ടുകാരുടെ നേതൃത്വത്തിലുള്ള നേർച്ച കഞ്ഞി വിതരണത്തിന്റെ ഭാഗമായി രാവിലെ 10 മണി മുതൽ തന്നെ നേർച്ച കഞ്ഞി വിതരണം ആരംഭിച്ചു.2002 മുതൽ എല്ലാ വർഷവും മുടങ്ങാതെയാണ് കന്നി 19-ാം തീയതി പെരുന്നാളിനായി എത്തുന്ന പതിനായിരങ്ങൾക്ക് നാട്ടുകാരുടെ നേതൃത്വത്തിൽ നേർച്ച കഞ്ഞി വിതരണം ചെയ്തു വരുന്നത്.ആന്റണി ജോൺ എം എൽ എ നേർച്ച കഞ്ഞി വിതരണം ഉദ്ഘാടനം ചെയ്തു.
സെന്റ് ജോർജ് കത്തീഡ്രൽ വികാരി റവ: ഡോ.തോമസ് ചെറുപറമ്പിൽ ആശീർവാദം നടത്തി.മുൻസിപ്പൽ വൈസ് ചെയർമാൻ സിന്ധു ഗണേശൻ,കൗൺസിലർ അഡ്വ.ഷിബു കുര്യാക്കോസ്,റിൻസ് റോയ്,മുൻ കൗൺസിലർ പി യു ഫിലിപ്പ്,സജി ജോർജ്,അജി കാട്ടുചിറ തുടങ്ങിയവർ നേതൃത്വം നല്കി.