Connect with us

Hi, what are you looking for?

EDITORS CHOICE

വേമ്പനാട്ട് കായൽ കിഴടക്കി ചരിത്രത്തിലേക്ക് നീന്തി കയറി കൊച്ചു ജുവൽ.

കൊച്ചി : ജുവൽ മറിയം ബേസിൽ എന്ന രണ്ടാം ക്ലാസ്സ്‌ വിദ്യാർത്ഥിനി റെക്കോർഡ് നേട്ടം കൈവരിച്ച് ശനിയാഴ്ച രാവിലെ നീന്തി കയറിയത് ചരിത്രത്തിലേക്ക് കൂടിയാണ്. കേരളത്തിലെ ഏറ്റവും വീതി കൂടിയ കായലായ വേമ്പനാട്ടു കായലിൽ (ആലപ്പുഴ ജില്ലയിലെ ചേർത്തല തവണക്കടവിൽ നിന്ന് കോട്ടയം ജില്ലയിലെ വൈക്കം കോലോത്തുങ്കടവ് മാർക്കറ്റ് വരെ ഉള്ള ഏകദേശം 4 കിലോമീറ്റർ ദൂരം ) ഏറ്റവും പ്രായം കുറഞ്ഞ പെൺകുട്ടി നീന്തി കടക്കുക എന്ന ഗിന്നസ് വേൾഡ് റെക്കോർസിൽ ഇടം നെടുവാൻ ആണ് ഏഴ് വയസുകാരി ജുവൽ മറിയം ബേസിൽ വേമ്പനാട്ട് കായലിന്റെ ഓളപ്പരപ്പുകൾ വകഞ്ഞു മാറ്റി ലക്ഷ്യസ്ഥാനം കൈവരിച്ചത്.7 വയസ് മാത്രം പ്രായമുള്ള ജുവൽ നാലു കിലോമീറ്ററോളം ദൂരം ആഴമേറിയ കായലിൽ 2 മണിക്കൂർ നീന്തിയാണ് ചരിത്രത്തിൽ ഇടം നേടിയത്.

രാവിലെ 8 മണിക്ക് അരൂർ എം എൽ എ ദലീമ ജോജോ ജുവലിന് ആശംസകൾ നേർന്ന് ഉത്‌ഘാടനം നിർവഹിച്ചു. 8 മണിക്ക് നീന്തി തുടങ്ങിയ ജുവൽ 10 മണിയോടെ തന്റെ ലക്ഷ്യം പൂർത്തീകരിച്ചു.കോതമംഗലം മുൻസിപ്പൽ വൈസ് ചെയര്പേഴ്സൻ സിന്ധു ഗണേഷ്, മുൻസിപ്പൽ കൗൺസിലർ ബബിത മത്തായി, കേരള കോൺഗ്രസ്‌ യൂത്ത് ഫ്രണ്ട് (എം ) സംസ്ഥാന പ്രസിഡന്റും, യുവജന ക്ഷെമ ബോർഡ്‌ അംഗവുമായ അഡ്വ. റോണി മാത്യു, നിഷ ജോസ് കെ മണി, കോൺഗ്രസ്‌ നേതാവ് എൽദോസ് കീച്ചേരി ജുവാലിന്റെ മാതാപിതാക്കൾ എന്നിവർ നീന്തലിനു സാക്ഷിയാകാൻ ഉണ്ടായിരുന്നു.വേമ്പനാട്ടുകായലിൽ ചരിത്രം സൃഷ്ട്ടിച്ച ഈ മിടുക്കിക്കുട്ടി കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് ഓഫ് എൻജിനിറിങ് ഉദ്യോഗസ്ഥനായ കറുകടം കൊടക്കപ്പറമ്പിൽ ബേസിൽ കെ. വർഗീസിന്റേയും, മാർ അത്തനേഷ്യസ് ഇന്റർനാഷണൽ സ്കൂൾ അദ്ധ്യാപിക അഞ്ജലിയുടേയും രണ്ടാമത്തെ മകൾ ആണ്. കറുകടം വിദ്യാ വികാസ് സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ് ജുവൽ . പ്രഗത്ഭ നീന്തൽ പരിശീലകനായ ബിജു തങ്കപ്പനാണ് ജൂവലിന്റെ പരിശീലകൻ .


തങ്ങളുടെ മകൾ ജുവൽ മറിയം ബേസിൽ ദൈവാനുഗ്രഹത്താൽ ശനിയാഴ്ച വേമ്പനാട്ട് കായൽ നീന്തി കീഴടക്കിയ സന്തോഷം അറിയിക്കുന്നതായും, ഈ അവസരത്തിൽ ജുവലിനു വേണ്ട രീതിയിൽ പരിശീലനം നൽകിയ പരീശീലകൻ ബിജു തങ്കപ്പനും, എം. എ കോളേജ് നീന്തൽ കുളത്തിൽ പരീശിലിക്കാൻ അവസരം ഒരുക്കിയ കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വര്ഗീസിനും , മകളെ പ്രോത്സാഹിപ്പിച്ച്, പ്രാർത്ഥനയോടെ കൂടെ നിന്ന ബന്ധു -മിത്രങ്ങൾ, ജനപ്രതിനിധികൾ, മെഡിക്കൽ ടീമുകൾ, ദൃശ്യ -പത്ര മാധ്യമങ്ങൾ ഉൾപ്പെടെയുള്ള എല്ലാവർക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി അർപ്പിക്കുകയാണ് കൊച്ചു ജുവലിന്റെ മാതാപിതാക്കൾ.

You May Also Like

EDITORS CHOICE

കൊച്ചി : അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയോടുള്ള ആദര സൂചകമായി പൂവുകൾ കൊണ്ട് 25 അടി വലിപ്പമുള്ള അദ്ദേഹത്തിന്റെ പുഷ്‌പ്പ ചിത്രം നിര്‍മിച്ചിരിക്കുകയാണ് പ്രശസ്ത ശിൽപ്പിയും, ചിത്രകാരനുമായ ഡാവിഞ്ചി സുരേഷ് ....

EDITORS CHOICE

കോതമംഗലം :പ്രായം വെറും അക്കങ്ങൾ മാത്രമാണെന്ന് തെളിയിക്കുകയാണ് കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് കോമേഴ്‌സ് വിഭാഗം മേധാവി ഡോ. ഡയാന ആൻ ഐസക്.തന്റെ നാലാം വയസിൽ മനസ്സിൽ മുളപൊട്ടിയ ആഗ്രഹ ത്തിന്റെ പൂർത്തികരണംകൂടിയാണ്...

EDITORS CHOICE

കൊച്ചി :മലയാളത്തിൻ്റെ കവി കുഞ്ഞുണ്ണി മാഷിന്റെ മണൽ ശില്പമൊരുക്കി പ്രശസ്ത ശിൽപ്പി ഡാവിഞ്ചി സുരേഷ്. തൃശൂർ കഴിമ്പ്രം ബീച്ച് സ്വപ്നതീരത്താണ് കുഞ്ഞുണ്ണി മാഷിന്റെ ശില്പം ഒരുക്കിയിരിക്കുന്നത്.കഴിമ്പ്രം ബീച്ച് ഫെസ്റ്റിന് മുന്നോടിയായി നടന്ന സാഹിത്യസദസ്സില്‍...

NEWS

ഇടുക്കി : സഞ്ചാരികളുടെ മനം മയക്കും പ്രകൃതി ഭംഗി. കൂട്ടിന് തണുപ്പും കോടമഞ്ഞും.. പിന്നെ വരയാടുകളും. മൂന്നാർ, ഇരവികുളം ദേശിയോദ്യനം സന്ദർശിക്കുന്നവർക്ക് കാഴ്ച്ചയുടെ നവ്യമായ അനുഭവമാണ് ഇവിടം സമ്മാനിക്കുന്നത്. ഇടയ്ക്കിടെ വീശിയടിക്കുന്ന കോടയും,...