Connect with us

Hi, what are you looking for?

EDITORS CHOICE

ഇസ്രായേലിന്റെ ദേശീയ പക്ഷിയായ “ഉപ്പൂപ്പൻ” നമ്മുടെ നാട്ടിൽ വിരുന്നെത്തി.

റിജോ കുര്യൻ ചുണ്ടാട്ട്

കോതമംഗലം : ഇസ്രായേലിന്റെ ദേശീയ പക്ഷിയായ യൂറേഷ്യൻ ഹൂപ്പോ കുറുപ്പംപടി തുരുത്തിയിൽ വിരുന്നെത്തി. ചിറകിലും വാലിലും കറുപ്പും വെളുപ്പും വരകളും, നീണ്ട കൊക്കുകളും പറക്കുമ്പോൾ വലിയ ചിത്രശലഭത്തിന്റെ രൂപം കൈവരുന്നതും ഹൂപ്പോയുടെ പ്രതേകതയാണ്.

വംശനാശഭീഷണി നേരിടുന്ന ഈ പക്ഷിയുടെ സവിശേഷത തലയിൽ തൂവലുകളുടെ ഒരു കിരീടവും ‘ഹൂപ് , ഹൂപ്’ എന്ന കിളികൊഞ്ചലുമാണ്.  ഉഷ്ണമേഖല കാലാവസ്ഥ ഇഷ്ടപ്പെടുന്ന ദേശാടന പക്ഷിയായ ഹൂപ്പോ കേരളത്തിൽ വിരുന്നെത്താറുണ്ട്.


തുരുത്തിയിൽ കുറച്ചു ദിവസമായി പക്ഷിയെ കണ്ടപ്പോൾ തോന്നിയ കൗതുകം മൂലം നാട്ടുകാർ ഫ്രീലാൻഡ് ഫോട്ടോ ഗ്രാഫറുമായ പ്രബിൻ മാത്യുവിനെ വിവരം അറിയിക്കുകയായിരുന്നു. നീണ്ട കൊക്കുകൾ കൊണ്ട് തിരക്കിട്ട് മണ്ണിൽ നിന്ന് കൊത്തി കൊത്തി തീറ്റ തേടുന്നതും, തലയിലെ കിരീടവും തൂവലുകളുടെ നിറവും വെച്ച് പക്ഷി ഇസ്രായേലിന്റെ ദേശീയ പക്ഷിയായ യൂറേഷ്യൻ ഹൂപ്പോ ആണെന്ന് തിരിച്ചറിയുകയായിരുന്നു. ഇസ്രായേലിൽ നിന്ന് വന്ന “ഉപ്പൂപ്പൻ” നെ അടുത്ത് കാണുവാൻ സാധിച്ചതിലുള്ള സന്തോഷത്തിലാണ് നാട്ടുകാർ.

ODIVA

You May Also Like

NEWS

കോതമംഗലം: വൈകുന്നേരം സ്‌കൂള്‍ ബസില്‍ വന്നിറങ്ങി, വീട്ടിലേക്ക് നടന്നുപോയ ആറാം ക്ലാസുകാരിയെ തടഞ്ഞുനിര്‍ത്തി ബൈക്കിലെത്തിയ യുവാവിന്റെ അതിക്രമം. കുട്ടിയുടെ ബന്ധുക്കളുടെ പരാതിയില്‍ പോക്‌സോ വകുപ്പുപ്രകാരം പോലീസ് കേസെടുത്തു. ഊന്നുകല്ലിന് സമീപം വന മേഖലയില്‍...

NEWS

കോതമംഗലം : ട്രാക്കിൽ വെന്നിക്കൊടി പാറിച്ച ആ അതിവേഗ താരം ഇനി ഓർമകളിൽ ജീവിക്കും . 25 വയസിൽ തന്റെ സ്വപ്‌നങ്ങൾ ബാക്കി വെച്ച് അയാൾ യാത്രയായി.കൊല്ലം പുനലൂരിൽ ദേശീയപാതയിൽ വാഹനാപകടത്തിൽ ആണ്...

NEWS

കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് (ഓട്ടോണോമസ് ) കോളേജിൽ എം.എസ് സി സൂവോളജി വിഭാഗത്തിൽ അധ്യാപക ഒഴിവ്. താല്പര്യമുള്ള യോഗ്യരായവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 05/12/23ചൊവ്വാഴ്ച്ച രാവിലെ 10 മണിക്ക് എം....

NEWS

കോതമംഗലം: മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവ കേരള സദസ്സിന്റെ ഭാഗമായി എല്‍ഡിഎഫ് മുനിസിപ്പല്‍ തല കാല്‍നട പ്രചരണ ജാഥയ്ക്ക് തുടക്കമായി. ആന്റണി ജോണ്‍ എംഎല്‍എ ക്യാപ്റ്റനായ പ്രചരണ ജാഥയുടെ ഉദ്ഘാടനം സബ്സ്റ്റേഷന്‍പടിയില്‍ സിപിഐഎം...