Connect with us

Hi, what are you looking for?

CHUTTUVATTOM

അന്താരാഷ്ട്ര വനിതാ ദിനത്തിൽ കോതമംഗലത്തു വനിതാ സംഗമം നടത്തി.

കോതമംഗലം: കേരള മഹിളാസംഘം കോതമംഗലം മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര വനിതാ ദിനത്തിൽ വനിതാ സംഗമം നടത്തി. സംഗമത്തിൽ പങ്കെടുത്ത പ്രായം കൂടിയ വനിതയായ കോതമംഗലം കള്ളാട് മോളേക്കുടി മറിയാമ്മ പത്രോസിനെ ആദരിച്ചു.
കോതമംഗലം കൃഷി അസിസ്റ്റന്റ് ഡയറക്ടർ വി.പി സിന്ധു ഉദ്ഘാടനം ചെയ്തു. മഹിളാ സംഘം മണ്ഡലം പ്രസിഡന്റ് സുമ ശിവൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ശാന്തമ്മ പയസ്, മണ്ഡലം വൈസ് പ്രസിഡന്റ് ഡെയ്സി ജോയി, മുനിസിപ്പൽ കൗൺസിലർ പ്രസന്ന മുരളീധരൻ, പഞ്ചായത്തംഗങ്ങളായ ജാൻസി തോമസ്, ലിസി ജോയി, വത്സ ജോൺ, ലിസി ആന്റണി, ലിബിഎബി, സി പി ഐ ജില്ലാ അസിസ്റ്റൻറ് സെക്രട്ടറി ഇ കെ ശിവൻ, മണ്ഡലം സെക്രട്ടറി എം.കെ രാമചന്ദ്രൻ, പി.എം ശിവൻ എന്നിവർ പ്രസംഗിച്ചു.

You May Also Like