Connect with us

Hi, what are you looking for?

CHUTTUVATTOM

കോതമംഗലം താലൂക്ക് ആശുപത്രിയില്‍ പൂര്‍ത്തീകരിച്ച വിവിധ പദ്ധതികളുടെ ഉദ്ഘാടനം തിങ്കളാഴ്ച: ആന്റണി ജോണ്‍ എംഎല്‍എ

കോതമംഗലം: കോതമംഗലം താലൂക്ക് ആശുപത്രിയില്‍ എംഎല്‍എ ഫണ്ടും,കിഫ്ബി ഫണ്ടും ഉള്‍പ്പെടെ 15 കോടി രൂപ ചിലവഴിച്ച് പൂര്‍ത്തീകരിച്ച വിവിധ പദ്ധതികള്‍ മാര്‍ച്ച് 2ന് വ്യവസായ, നിയമവകുപ്പ് മന്ത്രി പി രാജീവ് നാടിന് സമര്‍പ്പിക്കുമെന്ന് ആന്റണി ജോണ്‍ എംഎല്‍എ അറിയിച്ചു. പുതിയ ഡയാലിസിസ് സെന്റര്‍ – അത്യാഹിത വിഭാഗം ആന്റ് പാലിയേറ്റീവ് കെയര്‍ വാര്‍ഡ് എന്നിവയ്ക്കായി 3.50 കോടി എംഎല്‍എ ഫണ്ടും, ആശുപത്രിയ്ക്ക് പുതിയതായി കണ്ണ് ഓപ്പറേഷന്‍ തീയ്യറ്ററും, നവജാത ശിശുക്കള്‍ക്കും അമ്മമാര്‍ക്കും വേണ്ടിയുള്ള പോസ്റ്റ് നേറ്റല്‍ വാര്‍ഡ് നിര്‍മ്മാണം, നിലവില്‍ ഉണ്ടായിരുന്ന ഓപ്പറേഷന്‍ തീയ്യറ്ററിന്റെയും ലേബര്‍ റൂമിന്റെയും നവീകരണം, 25 കിലോവാട്ട് കപ്പാസിറ്റിയുള്ള സോളാര്‍ പ്ലാന്റിന്റെ നിര്‍മ്മാണം,ഓക്‌സിജന്‍,മെഡിക്കല്‍ എയര്‍, നൈട്രസ് ഓക്‌സൈഡ്,

വാക്യം എന്നിവ പോലുള്ള വാതകങ്ങളുടെ തടസ്സമില്ലാത്ത ലഭ്യമാക്കുന്നതിനാവശ്യ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, ആശുപത്രിയിക്ക് പുതിയതായി ഡീസല്‍ ജനറേറ്ററോടുകൂടിയ പവ്വര്‍ സ്റ്റേഷന്റെ നിര്‍മ്മാണം,ആശുപത്രിയ്ക്ക് ചുറ്റുമതില്‍ നിര്‍മ്മാണവും,ആശുപത്രി കെട്ടിടങ്ങളുടെ പെയിന്റിംഗ്, അഗ്‌നിസുരക്ഷാ ഉപകരണങ്ങളും, ആശുപത്രിയും പരിസര പ്രദേശങ്ങളുമാകെ സിസിടിവി സ്ഥാപിക്കല്‍, പബ്ലിക് അഡ്രസ് സിസ്റ്റം സ്ഥാപിക്കല്‍ എന്നീ വിവിധ പ്രവര്‍ത്തികള്‍ക്കായി കിഫ്ബി ഫണ്ട് 11.50 കോടി രൂപയും അനുവദിച്ചുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് പൂര്‍ത്തീകരിച്ചിട്ടുള്ളത്.

നിലവില്‍ ഡയാലിസിസ് സൗകര്യം സര്‍ക്കാര്‍ മേഖലയില്‍ കോതമംഗലത്ത് ഇല്ലാത്തതുമൂലം കാലങ്ങളായി ജനങ്ങള്‍ ഏറെ ബുദ്ധിമുട്ട് നേരിട്ടിരുന്നു. ഇതിന് ശാശ്വത പരിഹാരമായിട്ടാണ് ഇപ്പോള്‍ ഡയാലിസിസ് സെന്റര്‍ കോതമംഗലത്ത് യാഥാര്‍ഥ്യമാകുന്നത്. കോതമംഗലം താലൂക്ക് ആശുപത്രിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വികസനമാണ് ഇപ്പോള്‍ സാധ്യമായിട്ടുള്ളത്. പൂര്‍ത്തീകരിച്ച വിവിധ പദ്ധതികളുടെ ഉദ്ഘാടനം തിങ്കളാഴ്ച 2.30ന് വ്യവസായ നിയമ വകുപ്പ് മന്ത്രി പി രാജീവ് നിര്‍വഹിക്കും.

You May Also Like

ACCIDENT

കോതമംഗലം: കുട്ടമ്പുഴ നൂറേക്കര്‍ കവലയില്‍ ഇലക്ട്രിക്ക് പോസ്റ്റിലിടിച്ച് ഇന്നോവ കാര്‍ തകർന്നു.കാറിലുണ്ടായിരുന്ന കൊല്ലം സ്വദേശികള്‍ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ബുധനാഴ്ച വൈകിട്ട് 5.30നാണ് അപകടം. കുട്ടമ്പുഴ പാലത്തിന് സമീപത്ത്‌നിന്നും പൂയംകുട്ടി റോഡില്‍ 50...

CHUTTUVATTOM

കോതമംഗലം: ആലുവ – കോതമംഗലം നാലുവരിപ്പാത പദ്ധതിയുടെ നിർദ്ദിഷ്ട അലൈൻമെന്റിൽ മാറ്റം വരുത്താതെ സ്ഥലമേറ്റെടുപ്പ് നടപടികൾ അടിയന്തരമായി പൂർത്തിയാക്കി നിർമ്മാണ പ്രവർത്തനങ്ങൾ എത്രയും വേഗം ആരംഭിക്കണമെന്ന് നെല്ലിക്കുഴി പഞ്ചായത്ത് ആക്ഷൻ കൗൺസിൽ യോഗം...

CHUTTUVATTOM

കോതമംഗലം: ബ്ലോക്ക് പഞ്ചായത്തിന്റെ 2026 -27 വർഷത്തെ ജനകീ യാ സൂത്രണ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന ഹൈബ്രിഡ് പച്ചക്കറി വിത്തുകളുടെ വിതരണോദ്ഘാടനം ബ്ലോക്ക് പ്രസിഡന്റ് ജെസ്സി സാജു നിർവഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്...

CHUTTUVATTOM

കോതമംഗലം: ലയൺസ് ക്ലബ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318 സിയുടെ 2026–2027 വർഷത്തെ സേവന പദ്ധതികൾ പൊതുജനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ വാഹന പ്രചാരണ ജാഥ നടത്തി. മുനിസിപ്പൽ കൗൺസിലർ അഡ്വ. ഷിബു കുര്യാക്കോസ് ഫ്ലാഗ്...

CHUTTUVATTOM

കോതമംഗലം: കാർഷികോപകരണങ്ങൾ മോഷണം നടത്താൻ ശ്രമിച്ച കേസിൽ ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ. ആസ്സാം നൗഗോൺ ഖുട്ട്കുട്ടിയ റാക്കി ബുൾ ഹുസൈൻ (28) നെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച വൈകിട്ടായിരുന്നു...

CHUTTUVATTOM

കോതമംഗലം: കുറുപ്പംപടി സെന്റ് പീറ്റര്‍ ആന്റ് പോള്‍ ഫൊറോനാ പള്ളിയിലെ വിന്‍സെന്റ് ഡി പോള്‍ വനിതാ കോണ്‍ഫറന്‍സിന്റെ നേതൃത്വത്തില്‍ അര്‍ഹരായ വനിതകള്‍ക്ക് സൗജന്യമായി തയ്യല്‍ മെഷീന്‍ വിതരണം ചെയ്തു.നിര്‍ധനരായ കുടുംബങ്ങള്‍ക്ക് സ്വയംതൊഴില്‍ കണ്ടെത്തുന്നതിനും...

CHUTTUVATTOM

കോതമംഗലം: ജൂലൈ 21ന് ലോക ചാന്ദ്രദിനത്തിന് മുന്നോടിയായി നെല്ലിക്കുഴി യുഗദീപ്തി ഗ്രന്ഥശാലയില്‍ 19ന് 2ന് യുപി, ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ചാന്ദ്രദിന ക്വിസ് സംഘടിപ്പിക്കും. 94972 82129.  

CHUTTUVATTOM

കോതമംഗലം: കുട്ടമ്പുഴ പഞ്ചാ യത്തിലെ താളുംകണ്ടം ഗോത്ര വർഗ ഉന്നതിയിൽ റേഷൻ സാധ നങ്ങൾ എത്തിച്ചു വിതരണം ചെയ്യാൻ ചരക്ക് വാഹനം ഡ്രൈവർ സഹിതം ആവശ്യമു ണ്ട്. താൽപര്യമുള്ളവർ താലൂക്ക് സപ്ലൈ ഓഫിസിൽ...

CHUTTUVATTOM

കോതമംഗലം: കറുകടം മൗണ്ട് കാര്‍മല്‍ കോളേജില്‍ ബികോം, ബിഎസ്‌സി. സൈക്കോളജി, ബിസിഎ, ബിബിഎ, ബിഎസ്ഡബ്ല്യു, എംഎസ്ഡബ്ല്യു എന്നീ കോഴ്‌സുകളില്‍ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് സ്‌പോട് അഡ്മിഷന്‍ നടത്തുന്നതാണ്. താല്പര്യമുള്ളവര്‍ 17-ന് മുമ്പായി കോളേജ്...

CHUTTUVATTOM

കോതമംഗലം : കവളങ്ങാട് മൗണ്ട് കാര്‍മ്മല്‍ ദൈവാലയത്തില്‍ ഇടവക മദ്ധ്യസ്ഥയായ പരിശുദ്ധ കര്‍മ്മല മാതാവിന്റെ തിരുനാള്‍ ആരംഭിച്ചു. 19ന് സമാപിക്കും. തിരുനാളിന് വികാരി ഫാ. പയസ് മാത്യു കുടകശ്ശേരി കൊടിയേറ്റി. നാളെ വൈകുന്നരം...

CHUTTUVATTOM

കോതമംഗലം: കോഴിപ്പിള്ളി യംഗ് മെൻസ് ലൈബ്രറി ആൻ്റ് റീഡിങ് റൂം വാർഷിക പൊതുയോഗവും എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ വിജയികളായ ലൈബ്രറി അംഗങ്ങളുടെ കുട്ടികൾക്കുള്ളഅവാർഡ് വിതരണവും നടത്തി. ജില്ലാ...

CHUTTUVATTOM

കോതമംഗലം: കുട്ടമ്പുഴ പൂയംകുട്ടിപുഴയില്‍ ഒഴുകിയെത്തിയ കാട്ടാനയുടെ ജഡം നാലാം ദിവസം കരയ്ക്കടുപ്പിച്ചു. കണ്ടംപാറ ഭാഗത്ത് പുഴക്ക് നടുവിലെ പാറപ്പുറത്ത് ശനിയാഴ്ചയായിരുന്നു ജഡം കണ്ടെത്തിയത്. പുഴയിലെ ഉയര്‍ന്ന ജലനിരപ്പും ശക്തമായ ഒഴുക്കും കാരണം ജഡം...

error: Content is protected !!