Connect with us

Hi, what are you looking for?

CRIME

മാരക മയക്കുമരുന്നുമായി കോതമംഗലം സ്വദേശി കൊച്ചി സിറ്റി പോലീസിന്റെ പിടിയിൽ.

കൊച്ചി : മാരക മയക്കുമരുന്നായ MDMA യുമായി യൂവാക്കളെ ഫോർട്ട്കൊച്ചി പോലീസ് അറസ്റ്റ് ചെയ്തു. ഫോർട്ട്കൊച്ചി എസ് എച്ച് ഒ യുടെ നേതൃത്വത്തിൽ പുലർച്ചെ നടത്തിയ വാഹന പരിശോധനയിൽ ആണ് മുവാറ്റുപുഴ രണ്ടാർ മുണ്ടാട്ട് വീട്ടിൽ ഉമ്മർ മകൻ മാഹിൻ (22), ഫോർട്ട്കൊച്ചി ബ്രിഡ്ജ് വ്യൂ ഹോം സ്റ്റേ ഉടമ അസ്‌കർ മകൻ അമാൻ കെ അസ്‌കർ (25), കോതമംഗലം കാരോട്ട് വീട്ടിൽ മുഹമ്മദ് സലിം മകൻ ജാഫർ (29) എന്നിവർ എം ഡി എം എ യുമായി പിടിയിലായത്. ഇവരിൽ നിന്നും 10 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന 735 മി. ഗ്രം. എം ഡി എം എ കണ്ടെടുത്തു. ഇവർ മുൻപും സമാനകേസുകളിൽ ഉൾപെട്ടിട്ടുള്ളവരാണ്.

You May Also Like