കൊച്ചി : വിദ്യാഭ്യാസ മുന്നേറ്റത്തിൽ അധ്യാപകരുടെ പങ്ക് വലുതാണെന്നു കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി എംപി. കെ.എസ്.എസ്.ടി.എഫ്. സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന അധ്യാപക ദിനാഘോഷവും അവാർഡ് വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു എംപി. സാഹിത്യകാരി പത്മശ്രീ ഡോ. എം.ലീലാവതി ടീച്ചറെ ജോസ് കെ. മാണി എംപി ആദരിച്ചു.
കെ. എസ്.എസ്.ടി.എഫ്. സംസ്ഥാന പ്രസിഡന്റ് ഡോ. നോയൽ മാത്യൂസ് അധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് (എം) സംസ്ഥാന ജനറൽ സെക്രട്ടറി ടോമി കെ.തോമസ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി പോരുവഴി ബാലചന്ദ്രൻ, എറണാകുളം ജില്ലാ ജനറൽ സെക്രട്ടറി ജോമോൻ ജോസ്, ജോയി കുളത്തിങ്കൽ, സിജോ കൊട്ടാർത്തിൽ,രഞ്ജിത്ത് ജോർജ്, റോണി മാത്യു, സിറിയക് ചാഴിക്കാടൻ, ബാബു ജോസഫ്,വി.വി ജോഷി, എം.എം ഫ്രാൻസിസ് സാബു കെ. ജേക്കബ്, ബേസിൽ പോൾ, സോണി ജോബ് എന്നിവർ പ്രസംഗിച്ചു.
























































