പെരുമ്പാവൂര്‍: ഹെറോയിനുമായി രണ്ട് ഇതരസംസ്ഥാനക്കാര്‍ പെരുമ്പാവൂര്‍ എക്സൈസ് സംഘത്തിന്റെ പിടിയിലായി. അസം സ്വദേശികളായ മുസാക്കിര്‍ അലി (20), അത്താബുര്‍ റഹ്‌മാന്‍ (29) എന്നിവരെയാണ് കുന്നത്തുനാട് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എസ്.ബിനുവും സംഘവും ചേര്‍ന്ന് പിടികൂടിയത്. പെരുമ്പാവൂര്‍ നഗരത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. ഇവരില്‍ നിന്നും 17.728 ഗ്രാം ഹെറോയിന്‍ എക്സൈസ് പിടിച്ചെടുത്തു. കൂടാതെ ഇവര്‍ ഉപയോഗിച്ചിരുന്ന സ്‌കൂട്ടറും 460 രൂപയും പിടിച്ചെടുത്തിട്ടുണ്ട്. അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍മാരായ സലിം യൂസഫ്, ടി.വി. ജോണ്‍സണ്‍, എ.ബി. സുരേഷ്, പ്രിവന്റീസ് ഓഫീസര്‍ പി.ബി. ഷിബു, ജിഷ്ണു, ജിതിന്‍ ഗോപി, പി.ആര്‍. അനുരാജ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
