കുറുപ്പംപടി: അഞ്ച് വയസുള്ള പെൺകുട്ടിയെ ലൈംഗികമായ ഉപദ്രവിച്ച പ്രതിയ്ക്ക് അറുപത് വർഷം തടവും അറുപതിനായിരം രൂപ പിഴയും. പെരുമ്പാവൂർ സ്വദേശി രതീഷ് (40) നെയാണ് പെരുമ്പാവൂർ അതിവേഗ കോടതി ശിക്ഷ വിധിച്ചത്. 2021 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇൻസ്പെക്ടർ ആയിരുന്ന രാജേഷ് കെ മേനോൻ ആണ് കുറ്റപത്രം സമർപ്പിച്ചത്.
കോടനാട് ഇൻസ്പെക്ടർ ആയിരുന്ന സജി മാർക്കോസ്, എസ്.ഐ ടി.എൽ ജയൻ , എ.എസ്.ഐ എം.എസ് മനോജ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഷിജു. കെ വർഗീസ്, വിപിൻ വർക്കി, എൻ.പി ബിന്ദു, പി.എം ലൈലാലി, കെ.സി ജിബി തുടങ്ങിയവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.പ്രോസിക്യൂഷന് വേണ്ടി എ.സിന്ധു ഹാജരായി.


























































