Connect with us

Hi, what are you looking for?

CHUTTUVATTOM

കിണറ്റിൽച്ചാടിയ പശുക്കുട്ടിയെ കോതമംഗലം ഫയർഫോഴ്സ് ടീം രക്ഷപെടുത്തി.

കോതമംഗലം: അമ്പലപ്പറമ്പ് സ്വദേശി കറുകപ്പിള്ളി ഷാജൻ കുര്യാക്കോസിൻ്റെ ഉദ്ദേശം 15 അടി സമചതുരമുള്ളതും 30 അടി ആഴവും 15 അടി വെള്ളവും ഉള്ള കിണറിലാണ് 6 മാസം പ്രായമുള്ള പശുക്കുട്ടി അബദ്ധത്തിൽ വീണത്. ഉടമ ഷാജൻ പശുക്കുട്ടിയെ കിണറ്റിൽ ഇറങ്ങി കയറുപയോഗിച്ച് രക്ഷപെട്ടുത്താൻ ശ്രമിച്ചു എങ്കിലും സാധിച്ചില്ല. വിവരം അറിയിച്ചതിനെ തുടർന്ന് സ്റ്റേഷൻ ഓഫീസർ T.P. കരുണാകരപ്പിള്ളയുടെ നേതൃത്വത്തിൽ സംഭവ സ്ഥലത്ത് ഫയർഫോഴ്‌സ് ടീം എത്തുകയും ഫയർ & റസ്ക്യൂ ഓഫീസർ സിദ്ദിഖ് ഇസ്മായിൽ കിണറിൽ ഇറങ്ങി റോപ്പ് , കയർ വല എന്നിവ ഉപയോഗിച്ച് പശുക്കുട്ടിയെ കെട്ടി മറ്റു സേനാംഗങ്ങളുടെ സഹായത്താൽ കരക്കൂ കയറ്റി രക്ഷപ്പെടുത്തുകയായിരുന്നു.

സീനിയർ ഫയർ & റസ്ക്യൂ ഒഫീസർ M. അനിൽ കുമാർ ,അസ്സി. സ്റ്റേഷൻ ഓഫീസർ KK ബിനോയ്, ഫയർ & റസ്കൂ ഓഫീസർമാരായ KM ഇബ്രാഹിം, ജെയ്സ് ജോയ്, P N അനൂപ്, മനു, പ്രദീപ്, വൈശാഖ്, രഞ്ജിത്ത് എന്നിവരാണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത മറ്റു സേനാംഗങ്ങൾ.

You May Also Like