Connect with us

Hi, what are you looking for?

NEWS

എറണാകുളം ജില്ലയിൽ ഇന്ന് 833 പേർക്ക് രോഗം സ്ഥിരീകരിച്ചു; കുട്ടമ്പുഴയിൽ വീണ്ടും കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്.

എറണാകുളം : കേരളത്തില്‍ ഇന്ന് 6102 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 78 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 60 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 84,007 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.26 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 98,56,074 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 17 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3813 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 99 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5509 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 449 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6341 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

കൊറോണ കൺട്രോൾറൂം
എറണാകുളം 4/2/ 21
ബുള്ളറ്റിൻ – 6.15 PM
• ജില്ലയിൽ ഇന്ന് 833 പേർക്ക് രോഗം സ്ഥിരീകരിച്ചു.
• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ -2
• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ -773
• ഉറവിടമറിയാത്തവർ -56
• ആരോഗ്യ പ്രവർത്തകർ- 2

കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ
തൃക്കാക്കര – 31
കിഴക്കമ്പലം – 26
നോർത്തുപറവൂർ – 26
തുറവൂർ – 24
കുട്ടമ്പുഴ – 22
കളമശ്ശേരി – 21
തൃപ്പൂണിത്തുറ – 19
കോട്ടുവള്ളി – 17
കൂവപ്പടി – 15
പുത്തൻവേലിക്കര – 15
വരാപ്പുഴ – 15
അങ്കമാലി – 14
എടത്തല – 14
കോതമംഗലം – 14
പെരുമ്പാവൂർ – 14
വെങ്ങോല – 13
ഇടപ്പള്ളി – 12
കടവന്ത്ര – 12
ചിറ്റാറ്റുകര – 12
രായമംഗലം – 12
വെണ്ണല – 12
ആലങ്ങാട് – 11
ഇലഞ്ഞി – 11
മൂക്കന്നൂർ – 11
മൂവാറ്റുപുഴ – 11
വടുതല – 10
വേങ്ങൂർ – 10
ഉദയംപേരൂർ – 9
എറണാകുളം നോർത്ത് – 9
എറണാകുളം സൗത്ത് – 9
എളംകുന്നപ്പുഴ – 9
എളമക്കര – 9
കറുകുറ്റി – 9
കലൂർ – 9
ചൂർണ്ണിക്കര – 9
പള്ളുരുത്തി – 9
അയ്യമ്പുഴ – 8
കടമക്കുടി – 8
കാലടി – 8
നെടുമ്പാശ്ശേരി – 8
ഫോർട്ട് കൊച്ചി – 8
മഞ്ഞപ്ര – 8
ഇടക്കൊച്ചി – 7
കല്ലൂർക്കാട് – 7
പാലാരിവട്ടം – 7
പിറവം – 7
മുളന്തുരുത്തി – 7
വൈറ്റില – 7
ആരക്കുഴ – 6
കവളങ്ങാട് – 6
കാഞ്ഞൂർ – 6
ചെല്ലാനം – 6
ചേരാനല്ലൂർ – 6
ചോറ്റാനിക്കര – 6
നെല്ലിക്കുഴി – 6
മലയാറ്റൂർ നീലീശ്വരം – 6
മഴുവന്നൂർ – 6
മുടക്കുഴ – 6
വാഴക്കുളം – 6
ഏലൂർ – 5
കരുമാലൂർ – 5
കീരംപാറ – 5
കുമ്പളം – 5
ചേന്ദമംഗലം – 5
പെരുമ്പടപ്പ് – 5
മരട് – 5
മുളവുകാട് – 5
വടക്കേക്കര – 5
വാരപ്പെട്ടി – 5
അതിഥി തൊഴിലാളി – 3
അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ
ആവോലി, ഐക്കാരനാട്, കടുങ്ങല്ലൂർ, കുന്നത്തുനാട്, കുമ്പളങ്ങി, ചെങ്ങമനാട്, ഞാറക്കൽ, തിരുവാണിയൂർ, തോപ്പുംപടി, പാറക്കടവ്, പിണ്ടിമന, ആയവന, ആലുവ, ഏഴിക്കര, കീഴ്മാട്, കുന്നുകര, തമ്മനം, പള്ളിപ്പുറം, പായിപ്ര, മട്ടാഞ്ചേരി, മാറാടി,മുണ്ടംവേലി, വടവുകോട്, ശ്രീമൂലനഗരം, എടക്കാട്ടുവയൽ, കൂത്താട്ടുകുളം, തിരുമാറാടി, പച്ചാളം, പനമ്പള്ളി നഗർ, പാമ്പാക്കുട, പൂണിത്തുറ, പൂതൃക്ക, വാളകം, അയ്യപ്പൻകാവ്, ആമ്പല്ലൂർ, ഒക്കൽ, കുഴിപ്പള്ളി, തേവര, പാലക്കുഴ, പൈങ്ങോട്ടൂർ, പോണേക്കര.
• ഇന്ന് 911 പേർ രോഗ മുക്തി നേടി.
• ഇന്ന് 1491 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 2996 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 24708 ആണ്.
• ഇന്ന് 94 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.
• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 144 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.
• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9685 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകൾ ഉൾപ്പെടാതെ)
• കളമശ്ശേരി മെഡിക്കൽ കോളേജ് – 47
• ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി-23
• പി വി എസ് – 76
• ജി എച്ച് മൂവാറ്റുപുഴ-16
• ഡി എച്ച് ആലുവ-9
• പറവൂർ താലൂക്ക് ആശുപത്രി-6
• സഞ്ജീവനി – 32
• സിയാൽ- 49
• സ്വകാര്യ ആശുപത്രികൾ – 710
• എഫ് എൽ റ്റി സികൾ – 148
• എസ് എൽ റ്റി സി കൾ-228
• വീടുകൾ-8341
• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 10518 ആണ്.
• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 8718 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.
• ഇന്ന് 265 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 162 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.
.ഡോക്ടർമാർക്കും നേഴ്സ് മാർക്കും ഉള്ള 7 ദിവസത്തെ കോവിഡ് ഐസിയു പരിശീലനം സർക്കാർ കോവിഡ് അപെക്സ് ആശുപത്രിയായ കലൂർ പി വി എസ് ആശുപത്രിയിൽ പത്തൊൻപതാമത്തെ ബാച്ചിൻറെ പരിശീലനം നടന്നു വരുന്നു. 12 ഡോക്ടർമാരും, 12 സ്റ്റാഫ് നേഴ്സ്മാരുമാണ് ഒരു ബാച്ചിലുള്ളത്.
• വാർഡ് തലത്തിൽ 4920 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.
ജില്ലാ കളക്ടർ
എറണാകുളം
ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702

 

You May Also Like