എറണാകുളം : സംസ്ഥാനത്ത് ചൊവ്വാഴ്ച 8764 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 21 മരണമാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 48,253 പരിശോധനയാണ് നടത്തിയത്. ആകെ കോവിഡ് മരണം 1046 ആണ്. 7723 പേർ രോഗമുക്തി നേടി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 36 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 85 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 8039 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 528 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
നെല്ലിക്കുഴി പഞ്ചായത്തില്‍ എട്ടുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.നാലുപേരുടേയും രോഗത്തിന്‍രെ ഉറവിടം വ്യക്തമല്ല. പിണ്ടിമന-8 ,കീരമ്പാറ-5 ,വാരപ്പെട്ടി-5 ,കോട്ടപ്പടി-4, കവളങ്ങാട് -4 എന്നീ പഞ്ചായത്തുകളിലും പുതിയ രോഗികളുണ്ട്. കോതമംഗലം മുനിസിപ്പാലിറ്റിയില്‍ നാലുപേര്‍ക്കാണ് പോസിറ്റീവയാത്. പല്ലാരിമംഗലം പഞ്ചായത്തില്‍ കോവിഡ് വ്യാപനം രൂഷമായി. ചൊവ്വാഴ്ച മൂന്നാം വാര്‍ഡിലെ പതിനൊന്നുപേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. അടിവാട് ടൗൺ ഉൾപ്പെടെ പഞ്ചായത്തിലെ നാല് വാര്‍ഡുകള്‍ പൂര്‍ണ്ണമായും അടച്ചിട്ടിരിക്കുകയാണ്.
എറണാകുളം ജില്ലയിൽ ഇന്ന് 1122 പേർക്ക് രോഗം സ്ഥിരീകരിച്ചു.
• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 9
• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ -949
• ഉറവിടമറിയാത്തവർ – 159
• ആരോഗ്യ പ്രവർത്തകർ- 5
• ഇന്ന് 1123 പേർ രോഗ മുക്തി നേടി.
• ഇന്ന് 2239 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 2671 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 30755 ആണ്. ഇതിൽ 29035 പേർ വീടുകളിലും 104 പേർ കോവിഡ് കെയർ സെന്ററുകളിലും 1616 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.
• ഇന്ന് 206 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.
• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 234 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.
• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 11136 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസറ്റീവ് കേസുകൾ ഉൾപ്പെടാതെ)
• കളമശ്ശേരി മെഡിക്കൽ കോളേജ് -225
• പി വി എസ് – 49
• സഞ്ജീവനി – 67
• സ്വകാര്യ ആശുപത്രികൾ – 698
• എഫ് എൽ റ്റി സികൾ -1203
• ഡോമിസിലറി കെയർ സെന്റർ- 129
• വീടുകൾ – 8765
• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 12258 ആണ്.
• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 3290 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.
• ഇന്ന് 598 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 236 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.
• ജില്ലയിലെ ആശാപ്രവർത്തകർക്കായി കോവിഡിനെക്കുറിച്ചും , പ്രതിരോധ മാര്ഗങ്ങൾ, നിരീക്ഷണം,, റിവേഴ്‌സ് ക്വാറന്റൈൻ എന്നിവയെ കുറിച്ച് പരിശീലനം നൽകി.
• ഡോക്ടർമാർക്കും നേഴ്സ് മാർക്കും ഉള്ള കോവിഡ് ഐസിയു പരിശീലന പരിപാടിയുടെ നാലാമത്തെ ബാച്ചിൻറെ പരിശീലനം ഗവണ്മെന്റ് കോവിഡ് അപെക്സ് ആശുപത്രിയായി തിരഞ്ഞെടുക്കപ്പെട്ട കലൂർ പി .വി .എസ് ആശുപത്രിയിൽ നടന്നു കൊണ്ടിരിക്കുന്നു. ഒരു ബാച്ചിൽ ആറു ഡോക്ടർമാരും 6 സ്റ്റാഫ് നഴ്സമാരുമാണ് ഉള്ളത്. ഒരു ബാച്ചിന് 7 ദിവസത്തെ ഹാൻഡ്‌സ് ഓൺ പരിശീലനം ആണ് നൽകുന്നത്.
• വാർഡ് തലത്തിൽ 4734 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.
• കൊറോണ കൺട്രോൾറൂമിന്റെ കീഴിൽ പ്രവർത്തിക്കുന്ന ടെലി ഹെൽത്ത് ഹെൽപ്പ് ലൈൻ സംവിധാനത്തിൽ നിന്ന് വീഡിയോ കോൾ വഴി ഇന്ന് നിരീക്ഷണത്തിൽ കഴിയുന്ന 58 പേർക്ക് സേവനം നൽകി. ഇവർ ഡോക്ടറുമായി നേരിൽ കണ്ട് സംസാരിക്കുകയും ആശങ്കകൾ പരിഹരിക്കുകയും ചെയ്തു.