Connect with us

Hi, what are you looking for?

NEWS

എറണാകുളം ജില്ലയിൽ 489 പേർക്ക് രോഗം സ്ഥിരീകരിച്ചു; ശമനില്ലാതെ കോതമംഗലം മേഖല.

എറണാകുളം : സംസ്ഥാനത്ത് വ്യാഴാഴ്ച 5537 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 25 മരണങ്ങളുണ്ടായി. രോഗം സ്ഥിരീകരിച്ചവരില്‍ 140 പേര്‍ സംസ്ഥാനത്തിനു പുറത്ത് നിന്നും വന്നവരാണ്. 4683 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 653 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ചികിത്സയിലായിരുന്ന 6119 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

കൊറോണ കൺട്രോൾറൂം
എറണാകുളം 12/11/ 20

ബുള്ളറ്റിൻ – 6.15 PM

• ജില്ലയിൽ ഇന്ന് 489 പേർക്ക് രോഗം സ്ഥിരീകരിച്ചു.

• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ -2

• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ – 254

• ഉറവിടമറിയാത്തവർ -220

• ആരോഗ്യ പ്രവർത്തകർ- 13

കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ

• തൃക്കാക്കര- 38
• എടത്തല – 19
• ഫോർട്ട് കൊച്ചി – 15
• അശമന്നൂർ – 13
• കടവന്ത്ര – 13
• കോതമംഗലം- 11
• തൃപ്പൂണിത്തുറ- 11
• മണീട് – 11
• മരട് – 11
• കുട്ടമ്പുഴ – 10
• നായരമ്പലം – 10
• രായമംഗലം – 10
• പള്ളുരുത്തി – 9
• മൂവാറ്റുപുഴ – 9
• അങ്കമാലി – 8
• എളംകുന്നപ്പുഴ – 8
• പള്ളിപ്പുറം – 8
• കലൂർ – 7
• കളമശ്ശേരി – 7
• കവളങ്ങാട് – 7
• നെല്ലിക്കുഴി – 7
• പച്ചാളം – 7
• പെരുമ്പാവൂർ – 7
• മുളവുകാട് – 7
• വെങ്ങോല – 7
• വേങ്ങൂർ – 7
• ആയവന – 6
• പായിപ്ര – 6
• മുണ്ടംവേലി – 6
• ഒക്കൽ – 5
• കടുങ്ങല്ലൂർ – 5
• കൂത്താട്ടുകുളം – 5
• നോർത്തുപറവൂർ – 5
• മട്ടാഞ്ചേരി – 5
• വടുതല – 5
• അതിഥി തൊഴിലാളി – 5
• ഐ എൻ എച്ച് എസ് – 2
• പോലീസ് ഉദ്യോഗസ്ഥൻ – 1

അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ

കൂവപ്പടി, കോട്ടപ്പടി, കോട്ടുവള്ളി, നെടുമ്പാശ്ശേരി, പല്ലാരിമംഗലം, മുടക്കുഴ, വരാപ്പുഴ, വെണ്ണല, വൈറ്റില, ആമ്പല്ലൂർ, ആലുവ, ഇടപ്പള്ളി, എടവനക്കാട്, എളമക്കര, കടമക്കുടി, കറുകുറ്റി, കാലടി, കിഴക്കമ്പലം, കുന്നത്തുനാട്, കുന്നുകര, കുമ്പളം, ചെങ്ങമനാട്, ചെല്ലാനം, ചേരാനല്ലൂർ, തുറവൂർ, തേവര, പാലക്കുഴ, മാറാടി, വാഴക്കുളം, അയ്യമ്പുഴ, ആലങ്ങാട്, ഇടക്കൊച്ചി, ഉദയംപേരൂർ, എറണാകുളം നോർത്ത്, ഏഴിക്കര, ഐക്കാരനാട്, കരുമാലൂർ, കാഞ്ഞൂർ, കുമ്പളങ്ങി, പോണേക്കര, വടവുകോട്, അയ്യപ്പൻകാവ്, ആവോലി, ഇലഞ്ഞി, എടക്കാട്ടുവയൽ, എറണാകുളം സൗത്ത്, ഏലൂർ, കീഴ്മാട്, കുഴിപ്പള്ളി, ചൂർണ്ണിക്കര, ചേന്ദമംഗലം, ചോറ്റാനിക്കര, തമ്മനം, തിരുമാറാടി, തിരുവാണിയൂർ, തോപ്പുംപടി, പാറക്കടവ്, പാലാരിവട്ടം, പിണ്ടിമന, പിറവം, പുത്തൻവേലിക്കര, പൈങ്ങോട്ടൂർ, മഞ്ഞള്ളൂർ, മലയാറ്റൂർ നീലീശ്വരം, മഴുവന്നൂർ ,മൂക്കന്നൂർ ,രാമമംഗലം, വടക്കേക്കര, വാരപ്പെട്ടി, ശ്രീമൂലനഗരം.

• ഇന്ന് 1008 പേർ രോഗ മുക്തി നേടി.

• ഇന്ന് 1635 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 2292 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 30019 ആണ്. ഇതിൽ 28679 പേർ വീടുകളിലും 45 പേർ കോവിഡ് കെയർ സെന്ററുകളിലും 1295 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

• ഇന്ന് 121 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 115 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9520 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസറ്റീവ് കേസുകൾ ഉൾപ്പെടാതെ)

• കളമശ്ശേരി മെഡിക്കൽ കോളേജ് – 167
• ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി -21
• പി വി എസ് – 43
• ജി എച്ച് മൂവാറ്റുപുഴ-9
• ഡി എച്ച് ആലുവ-8
• പറവൂർ താലൂക്ക് ആശുപത്രി- 3
• സഞ്ജീവനി – 32
• സ്വകാര്യ ആശുപത്രികൾ – 614
• എഫ് എൽ റ്റി സികൾ – 967
• എസ് എൽ റ്റി സി കൾ-112
• വീടുകൾ- 7544

• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 10009 ആണ്.

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 5797 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

• ഇന്ന് 303 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 158 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

• ഡോക്ടർമാർക്കും നേഴ്സ് മാർക്കും ഉള്ള കോവിഡ് ഐസിയു പരിശീലന പരിപാടിയുടെ ഏഴു ബാച്ചുകളുടെ പരിശീലനം ഗവണ്മെന്റ് കോവിഡ് അപെക്സ് ആശുപത്രിയായി തിരഞ്ഞെടുക്കപ്പെട്ട കലൂർ പി .വി .എസ് ആശുപത്രിയിൽ പൂർത്തിയായി. എട്ടാമത്തെ ബാച്ചിന്റെ പരിശീലനം നടന്നു കൊണ്ടിരിക്കുന്നു. ഒരു ബാച്ചിൽ ആറു ഡോക്ടർമാരും 6 സ്റ്റാഫ് നഴ്സമാരുമാണ് ഉള്ളത്. ഒരു ബാച്ചിന് 7 ദിവസത്തെ ഹാൻഡ്സ് ഓൺ പരിശീലനം ആണ് നൽകുന്നത്.

• വാർഡ് തലത്തിൽ 4733 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.

ജില്ലാ കളക്ടർ
എറണാകുളം

ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702

You May Also Like