കോതമംഗലം: എൻ്റെനാട് ജനകീയ കൂട്ടായ്മ വിഷു,ഇസ്റ്റർ,റംസാൻ പ്രമാണിച്ച് പച്ചക്കറി വിപണി ആരംഭിച്ചു.ചെയർമാൻ ഷിബു തെക്കുംപുറം ഉദ്ഘാടനം ചെയ്തു. എൻ്റെനാട് ഭക്ഷ്യ സുരക്ഷ മാർക്കറ്റിൽ നിന്നു കുറഞ്ഞ വിലയ്ക്ക് പച്ചക്കറികളും നിത്യോപയോഗ സാധനങ്ങൾ ലഭിക്കുമെന്ന് ഷിബു തെക്കുംപുറം പറഞ്ഞു. ജോഷി പൊട്ടക്കൽ, എം.വിഷ്ണു എന്നിവർ പ്രസംഗിച്ചു.
