കോതമംഗലം : ലോക് ഡൗൺ മൂലം ദുരിതത്തിലായ ലോട്ടറി വിൽപനക്കാർക്ക് എൻറെ നാട് ജനകീയ കൂട്ടായ്മ പലിശരഹിത വായ്പ നൽകി. ഉദ് ഘാടനം ചെയർമാൻ ഷിബു തെക്കുംപുറം നിർവ്വഹിച്ചു. കെ.പി . കുരിയാക്കോസ് , ജോർജ് കുര്യയ്പ്പ് , റീന സോണി എന്നിവർ നേതൃത്വം നൽകി. ഭിന്നശേഷിക്കാരായ ലോട്ടറി കച്ചവടക്കാർക്കാണ് ആദ്യ പരിഗണന നൽകിയത്. ആദ്യഘട്ടത്തിൽ 3000 രൂപയും പിന്നീട് 5000 രൂപയും നൽകും. ആറുമാസം കൊണ്ട് തുല്യ തവണകളായി തിരിച്ചടച്ചാൽ മതി. കേരളത്തിൽ ആദ്യമായിട്ടാണ് ലോട്ടറി കച്ചവടക്കാർക്ക് പലിശരഹിത വായ്പ നൽകുന്നത്.
