കോതമംഗലം: എൻ്റെനാട് ജനകീയ കൂട്ടായ്മയുടെ പുതിയ ആംബുലൻസ് ചെയർമാൻ ഷിബു തെക്കുംപുറം ഉദ്ഘാടനം ചെയ്തു. നിലവിലുള്ള രണ്ട് ആംബുലൻസുകൾക്ക് പുറമെയാണ് ആധുനിക സൗകര്യങ്ങളുള്ള
പുതിയ ആംബുലൻസ്. 24 മണിക്കൂറും പ്രവർത്തിക്കുന്ന ആംബുലൻസ് സർവീസ് നിർധന രോഗികൾക്ക് സൗജന്യമാണ്.
കെ.പി.കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. സി.കെ.സത്യൻ, ജോർജ് അമ്പാട്ട്, ജോർജ് കുരിയപ്പ്, ജയിംസ് കോറമ്പേൽ,പരീത് പട്ടമാകുടി, സി.ജെ.എൽദോസ്, ജോഷി പൊട്ടക്കൽ, എൽദോസ് ബേബി എന്നിവർ പ്രസംഗിച്ചു.
