കോതമംഗലം: കോവിഡ് 19 നെ തുടർന്ന് മാറ്റി വെച്ച പട്ടണി രഹിത കോതമംഗലം പദ്ധതിക്ക് തുടക്കമായി.ലോക് ഡൗൺ പ്രഖ്യാപനത്തെ തുടർന്ന് കോതമംഗലം മേഖലയിൽ ഭക്ഷണത്തിന് ദുരിതമനുഭവിക്കുന്ന ആളുകൾക്ക് വേണ്ടിയാണ് വിശപ്പുരഹിത കോതമംഗലം പദ്ധതി അദ്യഘട്ടം കോതമംഗലം താലൂക്ക് ആശുപത്രിയിൽ എന്റെ നാട് ചെയർമാൻ ഷിബു തെക്കുംപുറത്തിന്റെ നേതൃത്വത്തിൽ ഭക്ഷണം വിതരണം ചെയ്തുകൊണ്ട് തുടക്കം കുറിച്ചു. താലുക്ക് ആശുപത്രിയിൽ ദിവസവും ഭക്ഷണവും,പൊതിച്ചോറ് വിതരണവും, ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്കും, അതിഥിസംസ്ഥാന തൊഴിലാളികൾക്കും ഭക്ഷ്യകിറ്റുകൾ വിതരണം എന്നിവയാണ്, ഈ പദ്ധതിയിലൂടെ നടപ്പാക്കുന്നത്. എന്റെ നാടിന്റെ വനിത കൂട്ടായ്മയായ വനിതാ മിത്രയുടെ നേതൃത്വത്തിലാണ് പ്രത്യേകം തയ്യാറാക്കിയ അടുക്കള പ്രവർത്തിക്കുന്നത്.
