കോതമംഗലം : ഓൺലൈൻ ക്ലാസ്സ് പഠനത്തിൻറെ ഭാഗമായി വെള്ളാരംകുത്തുകുടിയിലെ ശരത് ശശി എന്ന ആറാം ക്ലാസിൽ പഠിക്കുന്ന കുട്ടിക്ക് എൻറെ നാട് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ പൂയംകുട്ടി സെൻറ് ജോർജ് യുപി സ്കൂളിൽ വച്ച് ചെയർമാൻ ഷിബു തെക്കുംപുറം ടി വി കൈമാറി. മാനേജർ റവ. ഫാ.കുര്യാക്കോസ് കണ്ണം പള്ളിയിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ പി.ടി.എ പ്രസിഡണ്ട് ശ്രീ ഫ്രാൻസിസ് ആൻറണി, സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ വിൻസൺ ജോസഫ്, അധ്യാപകർ എന്നിവർ പങ്കെടുത്തു.
