കോതമംഗലം: തിമിര വിമുക്ത കോതമംഗലം എന്ന ലക്ഷ്യം മുൻനിർത്തി എൻ്റെനാട് ജനകീയ കൂട്ടായ്മ ‘കാഴ്ച’ പദ്ധതിയുടെ രണ്ടാം ഘട്ട നേത്രചികിൽസ ക്യാമ്പ് എൻ്റെനാട് ചെയർമാൻ ഷിബു തെക്കുംപുറം ഉദ്ഘാടനം ചെയ്തു. അങ്കമാലി ലിറ്റിൽ ഫ്ളവർ ഹോസ്പിറ്റലിൻ്റെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതി വഴി അർഹതയുള്ള മുഴുവൻ പേർക്കും തിമിര ശസ്ത്രക്രിയ പൂർണമായും സൗജന്യമാണ്. ഇതിനകം അഞ്ഞൂറോളം പേരെ ശസ്ത്രക്രിയക്കായി തെരഞ്ഞെടുത്തിട്ടുണ്ട്.
പദ്ധതിയുടെ ഭാഗമായി നടത്തിയ സർവേയിൽ താലൂക്കിൽ 7000 തിമിര ബാധ്യതരുണ്ടെന്ന് കണ്ടെത്തിയിരുന്നു.
പരിപാടിയിൽ ഉന്നതാധികാര സമിതി അംഗം ജോർജ് അമ്പാട്ട് അധ്യക്ഷത വഹിച്ചു.ഡോ.ജലക്ശ്രീ, സി.കെ.സത്യൻ,സി.ജെ.എൽദോസ്,പി.എ. പാദുഷ, എം.യു.ബേബി,മിനു മേരി വില്ല്യം, ജോഷി പൊട്ടക്കൽ എന്നിവർ പ്രസംഗിച്ചു.
