കോതമംഗലം : എന്റെ നാട് ജനകീയ കൂട്ടായ്മ കരുതൽ പദ്ധതിയുടെ ഭാഗമായി ദക്ഷ്യ കിറ്റുകളും പഴവർഗങ്ങളും മദർ കൊച്ചുറാണിക്ക് (പ്രതീക്ഷ റീഹാബിലിറ്റേഷൻ സെന്റർ നെല്ലിമറ്റം) നൽകി താലുക്ക്തല ഉദ്ഘാടനം നിർവ്വഹിച്ചു. കോതമംഗലം നിയോജക മണ്ഡലത്തിലെ വിവിധ അഗതി മന്ദിരങ്ങൾ, വൃദ്ധ സദനങ്ങൾ,അനാഥാലയങ്ങൾ, കിടപ്പ് രോഗികൾ എന്നിവിടങ്ങളിൽ ഭക്ഷ്യ ധന്യങ്ങളും, പഴങ്ങളും, വിതരണം ചെയ്തു. കോതമംഗലം മേഖലയിൽ പതിനെട്ടോളാം സ്ഥലങ്ങളിൽ ആണ് വിതരണം ചെയ്തത്. കോവിഡ് കാലത്ത് ദുരിതം അനുഭവിക്കുന്ന ആളുകളെ സഹായിക്കുവാനും, സ്ഥാപനങ്ങളെ ചേർത്തുനിർത്തുവാനും വേണ്ടിയിട്ടാണ് കരുതൽ പദ്ധതി മുന്നോട്ട് കൊണ്ടുപോകുന്നത്.
കോതമംഗലം മേഖലയിൽ 5000 പേർക്ക് കിറ്റുകൾ സൗജന്യമായി വിതരണം ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്. അതുപോലെ തന്നെ കോവിഡ് പ്രതിരോധ മരുന്നുകളും, വാഹനങ്ങളുടെ ലഭ്യതയും ഉറപ്പാക്കി കൊണ്ട് കോവിഡ് കാലത്ത് കരുതൽ പദ്ധതി എന്റെ നാട് ജനകീയ കൂട്ടായ്മ നടപ്പിലാക്കി മുന്നോട്ട് പോകുന്നത് എന്നും ചെയർമാൻ ഷിബു തെക്കുംപുറം കുട്ടിച്ചെർത്തു.സി.മേരിലാൽസി.ശാന്തി ഗ്രേസ്,ജോർജ് മങ്ങാട്ട്,വർഗീസ് കൊന്നനാൽ, എന്നിവർ പങ്കെടുത്തു.



























































