കോതമംഗലം : എൻറെ നാട് ജനകീയ കൂട്ടായ്മ എഡ്യുകെയർ പദ്ധതിയുടെ ഭാഗമായി വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു. ഉദ്ഘാടനം എൻറെ നാട് ചെയർമാൻ ഷിബു തെക്കുംപുറം നിർവഹിച്ചു. കെപി കുര്യാക്കോസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രൊഫസർ കെ എം കുര്യാക്കോസ്, ജോർജ് മാത്യു, സി.കെ സത്യൻ, പി. എ സോമൻ, പി. പ്രകാശ് എന്നിവർ പ്രസംഗിച്ചു. ഏറ്റവും മികച്ച വിദ്യാലയം – സെന്റ്. ആഗസ്റ്റിൻസ് ജി.എച്ച്.എസ്.എസ്, കോതമംഗലം ഏറ്റവും മികച്ച പ്രധാനാധ്യാപിക (ഡോ.എസ് രാധാകൃഷ്ണൻ അവാർഡ്) – ശ്രീമതി. താര എ. പോൾ (HM. മാർ ഏലിയാസ്. എച്ച്. എസ്, കോട്ടപ്പടി ).
കോതമംഗലം വിദ്യാഭ്യാസ ജില്ലയിൽ എസ്.എസ്.എൽ.സി ക്ക് ഏറ്റവും കൂടുതൽ കുട്ടികൾക്ക് എ പ്ലസ് നേടിയ സ്‌കൂൾ – (വിശ്വജ്യോതി പുരസ്‌ക്കാരം)- സെന്റ് അഗസ്റ്റിൻസ് ജി എച്ച്.എസ്.എസ്, കോതമംഗലം ഏറ്റവും മികച്ച ശിശു സൗഹൃദ വിദ്യാലയം (ചാച്ചാജി അവാർഡ്)- ഫാദർ ജെ. ബി. എം. യു. പി. സ്‌കൂൾ, മലയിൻകീഴ് , ഏറ്റവും മികച്ച ശിശു സൗഹൃദ വിദ്യാലയം (ചാച്ചാജി അവാർഡ്)- എസ്.എച്ച്- എൽ.പി.എസ്, രാമല്ലൂർ , മികച്ച പി.റ്റി.എ – ലിറ്റിൽ ഫ്‌ളവർ എച്ച്. എസ്, ഊന്നുകൽ , മികച്ച ലാബ് പ്രവർത്തനങ്ങൾ (ഐൻസ്റ്റീൻ അവാർഡ്) സെന്റ്. ജോർജ്ജ് എച്ച്. എസ്,എസ്, കോതമംഗലം , ഏറ്റവും മികച്ച ലൈബ്രറി (ഒ.എൻ.വി. പുരസ്‌ക്കാരം) (HS) -ശോഭന പബ്ലിക് സ്‌കൂൾ, കോതമംഗലം , ഏറ്റവും മികച്ച ലൈബ്രറി (ഒ.എൻ.വി. പുരസ്‌ക്കാരം) (HSS) മാർ ബേസിൽ എച്ച്.എസ്.എസ്, കോതമംഗലം , ഏറ്റവും മികച്ച ഐറ്റി ലാബ് – (ഡോ കലാം അവാർഡ് ) (ഒട) മാർ ഏലിയാസ്. എച്ച്.എസ്, കോട്ടപ്പടി ,ഏറ്റവും മികച്ച ഐറ്റി ലാബ് – (ഡോ കലാം അവാർഡ് ) (HSS) മാർ ബേസിൽ എച്ച്.എസ്.എസ്,കോതമംഗലം.