Connect with us

Hi, what are you looking for?

CHUTTUVATTOM

ഡി വൈ എഫ് ഐ കോതമംഗലം ബ്ലോക്ക്‌ സമ്മേളനം മാർച്ച്‌ 24 ന്; ലോഗോ പ്രകാശനം നടന്നു.

കോതമംഗലം : ഡി വൈ എഫ് ഐ കോതമംഗലം ബ്ലോക്ക്‌ സമ്മേളനം മാർച്ച്‌ 24 ന് അസീസ് റാവുത്തർ നഗറിൽ (കല ഓഡിറ്റോറിയം) സംസ്ഥാന സെക്രട്ടറി വി കെ സനോജ് ഉദ്ഘാടനം ചെയ്യും. സമ്മേളനത്തോടനുബന്ധിച്ചു നടക്കുന്ന സെമിനാർ സംസ്ഥാന പ്രസിഡൻ്റ് എസ് സതീഷ് ഉദ്ഘാടനം ചെയ്യും . യുവതിസംഗമം, രക്ത ഗ്രൂപ്പ് ഡയറക്ടറി പ്രകാശനം , സന്നദ്ധസേന പാസിംങ്ങ് ഔട്ട്‌ എന്നിവ നടക്കും. സമ്മേളത്തിന്റെ ലോഗോ സി പി ഐ എം ജില്ല സെക്രട്ടറിയെറ്റ് അംഗം ആർ അനിൽകുമാർ സി പി ഐ എം ഏരിയ സെക്രട്ടറി കെ എ ജോയിക്ക് നൽകി പ്രകാശനം ചെയ്തു. ബ്ലോക്ക്‌ സെക്രട്ടറി ആദർശ് കുര്യാക്കോസ്, പ്രസിഡന്റ്‌ ജിയോ പയസ്, കെ എ നൗഷാദ്, എസ് സുബിൻ, എൽസൺ വി സജി, ടി എ ഷാഹിൻ, ഗോകുൽ ശാന്തൻ, അജ്മൽ കബീർ, ജോബിൻ ചെറിയൻ, പി എസ് ഷാമോൻ എന്നിവർ സംസാരിച്ചു.

You May Also Like