പെരുമ്പാവൂര്‍: മയക്കുമരുന്ന് ലഹരിയില്‍ പെരുമ്പാവൂരില്‍ അന്യസംസ്ഥാന തൊഴിലാളിയുടെ പരാക്രമം. റോഡിലൂടെ പോയ കാര്‍ തല്ലിപ്പൊളിക്കുകയും മറ്റുള്ളവരെ ആക്രമിക്കാന്‍ ശ്രമിക്കുകയും ഒരാളെ അടിച്ചു കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തു
അക്രമിയുടെ പേരോ ഏത് നാട്ടുകാരനാണെന്നോ മറ്റു വിവരങ്ങളോ ഒന്നും ഇതുവരെ ലഭ്യമായിട്ടില്ല. ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്നോടെ പെരുമ്പാവൂര്‍ ടൗണില്‍ നിന്ന് പിപി റോഡിലേക്കുള്ള ലിങ്ക് റോഡിലാണ് അതിക്രമം നടന്നത്. നീളമേറിയ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ചാണ് ഇയാള്‍ അക്രമം നടത്തിയത്. ഇയാള്‍ അവസാനം സ്വയം തല തല്ലി തകര്‍ക്കുകയും ചെയ്തു. ഒടുവില്‍ നാട്ടുകാര്‍ ഇടപെട്ട് പോലീസിനെ വിളിച്ചു വരുത്തുകയും പോലീസ് എത്തി ഇയാളെ ആശുപത്രിയിലേക്ക് മാറ്റുകയാണ് ഉണ്ടായത്






















































