Connect with us

Hi, what are you looking for?

CHUTTUVATTOM

സി.പി.ഐ എം കോതമംഗലം ഏരിയാ കമ്മറ്റിയുടെ പരിധിക്കുള്ളിലെ ദൃശ്യവിസ്മയം പ്രകാശനം ചെയ്‌തു.

കോതമംഗലം : CPI(M) സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി CPIM കോതമംഗലം ഏരിയാ കമ്മറ്റിയുടെ പ്രവർത്തന പരിധിയിൽ ഒരുക്കിയിട്ടുള്ള വിവിധങ്ങളായ പ്രചരണ രൂപങ്ങളുടെ മൂന്നര മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ CPIM സംസ്ഥാന കമ്മറ്റിയംഗങ്ങളായ ഗോപി കോട്ടമുറിക്കലും എം സ്വരാജും ചേർന്ന് പ്രകാശനം ചെയ്തു. CPIM എർണാകുളം ജില്ലാ സെക്രട്ടിയേറ്റ് മെമ്പർ ആർ അനിൽകുമാർ, ജില്ലാ കമ്മറ്റിയംഗങ്ങളായ കെഎസ് അരുൺകുമാർ, വി സലിം, കോതമംഗലം ഏരിയ കമ്മിറ്റി സെക്രട്ടറി ജോയി അബ്രാഹം, ഏരിയ കമ്മിറ്റിയംഗം അഷറഫ് ചക്കര, ബെന്നി ആർട്ട്ലൈൻ, സിബി ആർട്ട് ലൈൻ എന്നിവർ പങ്കെടുത്തു. കോതമംഗലം ആർട്ട്ലൈൻ ഗ്രൂപ്പാണ് വീഡിയോ തയ്യാറാക്കിയത്.

വീഡിയോ ലിങ്ക് : https://www.facebook.com/kothamangalamvartha

You May Also Like