Connect with us

Hi, what are you looking for?

CHUTTUVATTOM

വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സി പി ഐ നേതാക്കൾ ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രിക്ക് നിവേദനം നൽകി.

കോതമംഗലം : കീരംപാറ പഞ്ചായത്തിലെ പുന്നേക്കാട് പ്രവർത്തിക്കുന്ന സപ്ലെകോ മാവേലി സ്റ്റോർ ജനങ്ങൾക്ക് കൂടുതൽ പ്രയോജനകരമായ രീതിയിൽപുതിയ കെട്ടിടത്തിലേക്ക് മാറ്റി മാവേലി സൂപ്പർ സ്റ്റോറായി ഉയർത്തണമെന്നും കോതമംഗലം മുനിസിപ്പാലിറ്റിയിലെ സപ്ലൈ കോ സൂപ്പർമാർക്കറ്റിന്റെ പണി പൂർത്തിയായി കിടക്കുന്ന ഒന്നാം നിലയിൽ ഗൃഹോ പകരണങ്ങളുടെ സംരഭം കൂടി തുടങ്ങണമെന്നും ആവശ്യപ്പെട്ട് സി പി ഐ നേതാക്കൾ ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അഡ്വ. ജി ആർ അനിലിന് നിവേദനം നൽകി.

സി പി ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ഇ കെ ശിവൻ,
സി പി ഐ മണ്ഡലം സെക്രട്ടറി പി റ്റി ബെന്നി, മണ്ഡലം കമ്മറ്റി അംഗങ്ങളായ അഡ്വ. മാർട്ടിൻ സണ്ണി, എം എസ് അലിയാർ എന്നിവരടങ്ങിയ സംഘമാണ് മന്ത്രിക്ക് നിവേദനം നൽകിയത്. പുന്നേക്കാട് സപ്ലൈകോ മാവേലി സൂപ്പർ സ്റ്റോർ ഓണത്തിന് മുൻപ് ആരംഭിക്കുമെന്നും മുനിസിപ്പാലിറ്റിയിലെ സൂപ്പർ മാർക്കറ്റിൽ ഗൃഹോപകരണ സംരഭം അടുത്ത മാസം അവസാനത്തോടെ ആരംഭിക്കുമെന്നും മന്ത്രി നേതാക്കൾക്ക് ഉറപ്പ് നൽകി.

പടം : പുന്നേക്കാട് സപ്ലൈകോ മാവേലി സ്റ്റോർ മാവേലി സൂപ്പർ സ്റ്റോറായി ഉയർത്തണമെന്നും കോതമംഗലം മുനിസിപ്പാലിറ്റിയിലെ സപ്ലൈകോ സൂപ്പർ മാർക്കറ്റിൽ ഗൃഹോപകരണങ്ങളുടെ സംരംഭം തുടങ്ങണമെന്നും ആവശ്യപ്പെട്ട് ഭക്ഷ്യ – സിവിൽ സപ്ലൈസ് വകുപ്പ്
മന്ത്രി ജി ആർ അനിലിന് സി പി ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ഇ കെ ശിവന്റെ നേതൃത്വത്തിൽ നിവേദനം നൽകുന്നു.

You May Also Like

ACCIDENT

കോതമംഗലം : ചേലാട് നാടോടി പാലത്ത് കോഴിവണ്ടി മറിഞ്ഞു ഡ്രൈവർക്കും സഹായിക്കും പരിക്കേറ്റു. പരിക്കേറ്റവരെ അഗ്നി രക്ഷാ സേനയുടെ ആംബുലൻസിൽ കോതമംഗലം ബസേലിയോസ് ആശുപത്രിയിലെത്തിച്ചു. മാലിപ്പാറ ഭാഗത്ത് നിന്നും ചേലാട് ഭാഗത്തേക്ക് വരികയായിരുന്ന...

NEWS

കോതമംഗലം : ആവോലിച്ചാൽ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി- കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിക്കുന്നതിനുള്ള നടപടികൾ വേഗത്തിൽ പുരോഗമിക്കുന്നതായി വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ നിയമസഭയിൽ വ്യക്തമാക്കി.ആന്റണി ജോൺ...

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിലായി പ്ലാന്റേഷനിലും ജനവാസ മേഖലയിലുമടക്കം ഭീതി സൃഷ്ടിക്കുന്ന കാട്ടാന കൂട്ടത്തെ ഉൾവനത്തിലേക്ക് തുരത്തുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചു. രാവിലെ ഏഴു മണി മുതൽ തന്നെ നാട്ടുകാരും വനം വകുപ്പും സംയുക്തമായിട്ടാണ്...

NEWS

ബൈജു കുട്ടമ്പുഴ കീരംപാറ :പുന്നേക്കാട് തമ്പടിച്ച കാട്ടാനക്കൂട്ടങ്ങളെ തുരുത്താനുള്ള ഉദ്യമത്തിന് തുടക്കം. കീരംപാറ പഞ്ചായത്തിലെ പുന്നേക്കാട് പ്ലാന്റേഷനിൽ തമ്പടിച്ചിട്ടുള്ള കാട്ടാന കൂട്ടങ്ങളെ തുരുത്താൻ കോതമംഗലം ഫോറസ്റ്റ് ബിഎസ് സംഘങ്ങളും ശ്രമം നടത്തി. രണ്ട്...