Connect with us

Hi, what are you looking for?

NEWS

കോവിഡ് രോഗ ബാധയുണ്ടെന്ന സംശയത്തെ തുടർന്ന് കോതമംഗലം താലൂക്ക് ആശുപത്രി താൽക്കാലികമായി അടച്ചു.

കോതമംഗലം: ഇന്ന് ഉച്ചയോടുകൂടി പനിയുമായി എത്തിയ ആയക്കാട് സ്വദേശികൾക്ക് കോവിഡ് രോഗ ബാധയുണ്ടെന്ന സംശയത്തെ തുടർന്ന് കോതമംഗലം താലൂക്ക് ആശുപത്രി താൽക്കാലികമായി അടച്ചു. കുറച്ചു ദിവസങ്ങളായി പനിയും ഷീണവും ഉണ്ടെന്ന് പറഞ്ഞു പരിശോധനക്ക് വന്ന ആയക്കാട് സ്വദേശികളായ അച്ഛനും മകനുമാണ് താലൂക്ക് ആശുപത്രിയിൽ ചികിത്സക്ക് എത്തിയത്. പ്രഥമ ലക്ഷങ്ങളും പരിശോധ ഫലവും രോഗ സംശയം ബലപ്പെട്ടതിനെത്തുടർന്ന് വൈകിട്ട് നാലുമണിയോടെ ഇവരെ കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.തുടർന്ന് ആശുപത്രി താത്കാലികമായി അടക്കുകയായിരുന്നു.

തുടർന്ന് അണുനശീകരണത്തിനു ശേഷം ആശുപത്രി വീണ്ടും വൈകിട്ടോടുകൂടി പ്രവർത്തനസജ്ജമായി. പൂർവ്വ സ്ഥിതിയിൽ ആശുപത്രിയുടെ പ്രവർത്തനം പുനരാംഭിച്ചതായി ആശുപത്രി സുപ്രണ്ടെന്റ് അറിയിച്ചു.

📲 കോതമംഗലത്തെ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ.. Pls Join 👇

 

You May Also Like