കോതമംഗലം: സമുദ്രനിരപ്പില്‍ നിന്ന് 17, 598 ഫീറ്റ് ഉയരത്തില്‍ സ്ഥാപിച്ചിരിക്കുന്ന മൗണ്ട് എവറസ്റ്റ് കൊടുമുടിയുടെ ബേസ് ക്യാമ്പ് നടന്നു കയറിയ സിപിഒ അനു ടി സാബുവിനെ യൂത്ത് കോണ്‍ഗ്രസ് കീരംപാറ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അനുമോദിച്ചു. കവളങ്ങാട് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ബാബു ഏലിയാസ് ഉദ്ഘാടനം ചെയ്തു. ൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ജോസഫ് രഞ്ജിത് അധ്യക്ഷത വഹിച്ചു.
കീരംപാറ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് രാജു അബ്രഹാം മുഖ്യ പ്രഭാഷണം നടത്തി. വാര്‍ഡ് മെമ്പര്‍ കല ടി.കെ അനുമോദന സന്ദേശം നല്‍കി. കോണ്‍ഗ്രസ് കവളങ്ങാട് ബ്ലോക്ക് സെക്രട്ടറി ഷിബി പി.ടി, യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികളായ അലന്‍ വര്‍ഗീസ്, സാം സിജി, എസ്വിന്‍ റോയ്, ബേസില്‍ ബെന്നി എന്നിവര്‍ പ്രസംഗിച്ചു.


















































