Connect with us

Hi, what are you looking for?

NEWS

ചെറിയ പള്ളി പെരുന്നാളിനോടനുബന്ധിച്ച് നഗരത്തിൽ ഗതാഗത പരിഷ്‌കാരം

കോതമംഗലം: മാർതോമ ചെറിയ പള്ളി പെരുന്നാളിനോടനുബന്ധിച്ച് കോതമംഗലം മുനിസിപ്പൽ ഓഫീസിൽ വച്ച് നടന്ന ആലോചന യോഗത്തിലെ നിർദ്ദേശങ്ങൾ കോതമംഗലം പോലീസും അഗീകരിച്ചു നടപ്പിലാക്കുന്നു. പെരുമ്പാവൂർ ഭാഗത്തു നിന്നും കോതമംഗലം മെയിൻ സ്റ്റാന്റിലേക്ക് വരുന്ന ബസുകൾ തങ്കളം ലോറി സ്റ്റാന്റ് ജംഗ്ഷനിൽ ഇടത്തേക്ക് തിരിഞ്ഞ് ബൈപ്പാസ് റോഡ് വഴി മാതൺ ഗ്യാസ് ഗോഡൗൺ റോഡ് തിരിഞ്ഞ് മാർക്കറ്റ് റോഡ് വഴി മെയിൻ സ്റ്റാന്റിൽ എത്തിച്ചേരുക. മുവാറ്റുപുഴ ഭാഗത്തു നിന്നും വിമലഗിരി ബൈപ്പാസ് റോഡ് വഴി വരുന്ന ബസുകൾ മുകളിൽ പറഞ്ഞിരിക്കുന്ന റോഡുകൾ പിന്നിട്ട് മെയിൻ സ്റ്റാന്റിൽ എത്തിച്ചേരുക.

വിമലഗിരി ബൈപ്പാസ്, മലയിൻകീഴ് ബൈപ്പാസ് റോഡുകളിൽ വാഹന പാർക്കിംഗ് ഏതെങ്കിലും ഒരു വശത്തായി ക്രമീകരിക്കുന്നതാണ്. ലോറി സ്റ്റാന്റ് മുതൽ മെയിൻ സ്റ്റാന്റ് കോഴിപ്പിള്ളി കവലവരെയും വൺവേ ക്രമീകരിക്കുന്നതാണ്. എ.എം. റോഡിൽ തങ്കളം മുതൽ കോഴിപ്പിള്ളി കവല വരെയും, കോളേജ് ജംഗ്ഷൻ മുതൽ മലയിൻകീഴ് കവല വരെയും റോഡിന്റെ ഇരുവശങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യാതിരിക്കുവാൻ ശ്രദ്ധിക്കുക.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

error: Content is protected !!