Connect with us

Hi, what are you looking for?

CHUTTUVATTOM

ചാരുപാറ, ചീക്കോട്, കൂവപ്പാറ എന്നീ പ്രദേശങ്ങളെ കീരംപാറ വില്ലേജ് ഓഫീസിന്റെ പരിധിയിൽപ്പെടുത്തണമെന്നാവശ്യപ്പെട്ട് നിവേദനം നൽകി.

കോതമംഗലം : ചാരുപാറ, ചീക്കോട്, കൂവപ്പാറ എന്നീ പ്രദേശങ്ങളെ കീരംപാറ വില്ലേജ് ഓഫീസിന്റെ പരിധിയിൽപ്പെടുത്തണമെന്നാവശ്യപ്പെട്ട് റവന്യൂ വകുപ്പ് മന്ത്രിക്ക് സിപി ഐ കീരംപാറ ലോക്കൽ കമ്മിറ്റി നിവേദനം നൽകി. കീരംപാറ പഞ്ചായത്തിലെ അഞ്ചാം വാർഡിൽ ഉൾപ്പെട്ട ചാരുപാറ, ചീക്കോട് പ്രദേശങ്ങളും ആറാം വാർഡിലെ കൂവപ്പാറയും ഇപ്പോൾ കുട്ടമംഗലം വില്ലേജിൻ്റെ പരിധിയിലാണ്.ഈ പ്രദേശത്തുള്ള നൂറോളം കുടുംബങ്ങൾ റവന്യു , വില്ലേജ് ആവശ്യങ്ങൾക്കായി 35 കിലോമീറ്റർ അകലെയുളള നെല്ലിമറ്റത്തു സ്ഥിതി ചെയ്യുന്ന
കുട്ടമംഗലം വില്ലേജ് ഓഫീസിൽ എത്തണം.

കീരംപാറ വില്ലേജ് ഓഫീസ് സ്ഥിതി ചെയ്യുന്ന പുന്നേക്കാട് എത്താൻ അഞ്ച് കിലോമീറ്റർ സഞ്ചരിച്ചാൽ മതി. ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കുന്നതിനായി നടപടി സ്വീകരിക്കണമെന്ന് ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു.
ഇതു സംബന്ധിച്ച നിവേദനം റവന്യൂ വകുപ്പുമന്ത്രി കെ രാജന് നൽകി. ലോക്കൽ സെക്രട്ടറി അഡ്വ. കെ എസ് ജ്യോതികുമാർ , ലോക്കൽ കമ്മിറ്റി അംഗങ്ങളായ പി എൻ നാരായണൻ നായർ, കെ പി തോമസ്, എൻ എ മാത്യു, സി കെ മാധവൻ, കെ പി ജോയി എന്നിവരടങ്ങിയ സംഘമാണ് റവന്യൂ മന്ത്രിക്ക് നിവേദനം നൽകിയത്.

You May Also Like

ACCIDENT

കോതമംഗലം : ചേലാട് നാടോടി പാലത്ത് കോഴിവണ്ടി മറിഞ്ഞു ഡ്രൈവർക്കും സഹായിക്കും പരിക്കേറ്റു. പരിക്കേറ്റവരെ അഗ്നി രക്ഷാ സേനയുടെ ആംബുലൻസിൽ കോതമംഗലം ബസേലിയോസ് ആശുപത്രിയിലെത്തിച്ചു. മാലിപ്പാറ ഭാഗത്ത് നിന്നും ചേലാട് ഭാഗത്തേക്ക് വരികയായിരുന്ന...

NEWS

കോതമംഗലം : ആവോലിച്ചാൽ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി- കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിക്കുന്നതിനുള്ള നടപടികൾ വേഗത്തിൽ പുരോഗമിക്കുന്നതായി വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ നിയമസഭയിൽ വ്യക്തമാക്കി.ആന്റണി ജോൺ...

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിലായി പ്ലാന്റേഷനിലും ജനവാസ മേഖലയിലുമടക്കം ഭീതി സൃഷ്ടിക്കുന്ന കാട്ടാന കൂട്ടത്തെ ഉൾവനത്തിലേക്ക് തുരത്തുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചു. രാവിലെ ഏഴു മണി മുതൽ തന്നെ നാട്ടുകാരും വനം വകുപ്പും സംയുക്തമായിട്ടാണ്...

NEWS

ബൈജു കുട്ടമ്പുഴ കീരംപാറ :പുന്നേക്കാട് തമ്പടിച്ച കാട്ടാനക്കൂട്ടങ്ങളെ തുരുത്താനുള്ള ഉദ്യമത്തിന് തുടക്കം. കീരംപാറ പഞ്ചായത്തിലെ പുന്നേക്കാട് പ്ലാന്റേഷനിൽ തമ്പടിച്ചിട്ടുള്ള കാട്ടാന കൂട്ടങ്ങളെ തുരുത്താൻ കോതമംഗലം ഫോറസ്റ്റ് ബിഎസ് സംഘങ്ങളും ശ്രമം നടത്തി. രണ്ട്...