കോതമംഗലം: കൊച്ചി- ധനുഷ് കോടി ദേശീയപാതയില്‍ കോതമംഗലത്ത് നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ വീടിന്റെ മതില് ഇടിച്ചു തകര്‍ത്തു. ഗുരുവായൂര്‍ സ്വദേശികളായ അഞ്ചോളം പേര് മൂന്നാറില്‍ പോയി മടങ്ങുമ്പോഴാണ് കാര്‍ നിയന്ത്രണം വിട്ട് അപകടം ഉണ്ടായതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ഇതില്‍ ഏതാനും പേര്‍ക്ക് പരിക്കുപറ്റിയെന്നാണ് പ്രാഥമിക നിഗമനം. കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ലെന്ന് പോലീസും അറിയിച്ചു.
ഇടിയുടെ ആഘാതത്തില്‍ മതിലിന്റ അവശിഷ്ടങ്ങള്‍ മീറ്ററുകള്‍ ദൂരത്തിലുള്ള വീടിന്റെ പോര്ച്ചിലുള്പ്പെടെ ചിതറിക്കിടക്കുകയണ്. പാതയുടെ കൊടുംവളവാണ് ഇവിടെ തുടര്‍ച്ചയായ അപകടങ്ങള്‍ക്ക് കാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു. നിരവധി പരാതികള്‍ നല്‍കിയിട്ടും ഈ അപകട വളവ് നിവര്‍ത്താന്‍ അധികൃതര്‍ തയ്യാറായിട്ടില്ലെന്ന് പ്രദേശവാസിയായ ജോബിഷ് ജോളി പറഞ്ഞു. അശാസ്ത്രീയമായ റോഡു നിര്‍മാണം മൂലം ഒരാഴ്ചയോളമായി ഈ ഭാഗത്ത് തുടര്‍ച്ചയായി അപകടങ്ങള്‍ ഉണ്ടാകുന്നുണ്ട്.




















































