Connect with us

Hi, what are you looking for?

NEWS

ബ്രേക്ക് ദ ചെയിൻ പിന്തുണയുമായി കോതമംഗലം ടൗൺ മർച്ചൻ്റ് അസോസിയേഷൻ

കോതമംഗലം: വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ കോവിഡ്‌ 19 പ്രതിരോധത്തിൻ്റെ ഭാഗമായി കൈ ശുദ്ധീകരണ ബോധവൽക്കരണം ഗാന്ധിസ്ക്വയർ ജംഗഷനിൽ വച്ച് നടത്തി. ഉദ്ഘാടനം കോതമംഗലം എം.എൽ.എ ആൻറണി ജോൺ നിർവ്വഹിച്ചു. യോഗത്തിൽ മുൻ മുനിസിപ്പൽ ചെയർമാൻ .കെ പി ബാബു ബോധവത്ക്കരണ സന്ദേശം നൽകി. മർച്ചൻറ് അസോസിയേഷൻ പ്രസിഡൻറ് ബേബി ആഞ്ഞിലിവേലി ,സെക്രട്ടറി മൈതീൻ ഇഞ്ചക്കുടി, യൂത്ത് വിംഗ് പ്രസിഡൻ്റ് ഷെമീർ മേള , മർച്ചൻറ് അസോസിയേഷൻ വൈസ് പ്രസിഡൻ്റ്. റെന്നി വർക്കി കാക്കനാട്ട് , പി.ഒ ഫിലിപ്പ് , എൽദോസ് വർഗീസ്, ഷാഹുൽ മുണ്ടയ്ക്കൽ, സാജൻ പു തീയ്ക്കൽ, ജേക്കബ് അമ്പലത്തിങ്കൽ എന്നിവർ ആശംസകൾ അർപ്പിച്ചു.

കോതമംഗലത്തിൻ്റെ ഹൃദയ ഭാഗത്ത് ഗാന്ധിസ്ക്വയറിനോട് ചേർന്ന് തൊഴിലാളികൾക്കും വഴിയാത്രക്കാർക്കും ഏറ്റവും സൗകര്യപ്രദമായ രീതിയിലാണ് കൈകഴുകൽ കേന്ദ്രം സ്ഥാപിച്ചിട്ടുള്ളത്. ടൗണിൻ്റെ മറ്റ് പ്രധാന കേന്ദ്രങ്ങളിലെല്ലാം ഈ സൗകര്യം ഒരുക്കുമെന്ന് യൂത്ത് വിംഗ് പ്രസിഡൻറ് ഷെമീർ മേള അറിയിച്ചു.

You May Also Like