കോതമംഗലം : കോതമംഗലം ബ്ലോക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് വാട്ടർ പൈപ്പ് ലൈൻ നീട്ടുന്ന പ്രവർത്തനമാരംഭിച്ചു. കോഴിപ്പിള്ളി അടിവാട് റോഡിൽ അടിവാട് വെസ്റ്റ് സലഫി മസ്ജിദ് ജംഗ്ഷൻ മുതൽ ചിറപ്പുറത്ത്പടി വരെയാണ് പൈപ്പ് ലൈൻ നീട്ടുന്നത്. കോഴിപ്പിള്ളി അടിവാട് റോഡിൽ പിടവൂർ പീടികപ്പടി മുതൽ മാവുടി സ്കൂൾപടി വരെയുള്ള ഭാഗം റോഡ് ടാറിംഗ് നടക്കുന്നതിനാൽ വാട്ടർ പൈപ്പ് ലൈൻ നീട്ടുന്ന ജോലി എത്രയുംവേഗം പൂർത്തീകരിക്കുമെന്ന് ബ്ലോക് പഞ്ചായത്തംഗം
ഒ ഇ അബ്ബാസ് പറഞ്ഞു. ബ്ലോക്പഞ്ചായത്ത് കൈമാറിയ അഞ്ച് ലക്ഷംരൂപ ഉപയോഗിച്ച് വാട്ടർ അതോറിറ്റിയാണ് പ്രവർത്തി ചെയ്യുന്നത്.