Connect with us

Hi, what are you looking for?

CHUTTUVATTOM

പനമ്പ് നെയ്ത്ത് തൊഴിലാളികൾക്ക് ഈറ്റ ലഭ്യമാക്കണം : എൽദോസ് കുന്നപ്പിള്ളി

പെരുമ്പാവൂർ : ചേരാനല്ലൂർ പ്രദേശത്തെ എല്ലാ പനമ്പ് നെയ്ത്ത് തൊഴിലാളിക്ക് ഈറ്റ ലഭ്യമാക്കണമെന്ന് എൽദോസ് കുന്നപ്പിള്ളി എംഎൽഎ ആവശ്യപ്പെട്ടു. തൊഴിലാളികൾ അറിയിച്ചതിനെ തുടർന്ന് എംഎൽഎ ചേരാനല്ലൂർ പനമ്പ് നെയ്ത്ത് കേന്ദ്രം സന്ദർശിച്ചു. 857  വീടുകൾ സ്ഥിരം നെയ്ത്തുകാർ ആണ് ഉള്ളത്. പനമ്പ് നെയ്ത്ത് കേന്ദ്രത്തിൽ 45ആളുകൾക്ക് നെയ്യാനുള്ള സൗകര്യം മാത്രമാണ് ഉള്ളത്. ഒരു ലോഡ് ഈറ്റ വന്നാൽ ഇരുപത് മുതൽ നാല്പത് വരെയുള്ള ഈറ്റ മാത്രമേ പൊതു വിതരണത്തിനായി നൽകുന്നുള്ളൂ. തൊഴിലാളികൾക്ക് സ്ഥിരമായി ഈറ്റ നൽകുന്നില്ല. ബാംബൂ കോർപ്പറേഷൻ കേരളത്തിൽ വിവിധ ഭാഗങ്ങളിൽ കൂടുതൽ തുകക്ക് വിൽക്കുന്നത് കൊണ്ടാണ് ഈറ്റ ലഭിക്കാത്തത് എന്നാണ് തൊഴിലാളികൾ ആരോപിക്കുന്നത്.
ചേരാനല്ലൂർ ഓച്ചന്തുരുത്ത്  കേന്ദ്രത്തിന്റെ കീഴിൽ ആറ് ഡിപ്പോകൾ ആണ് ഉള്ളത്. ഇതിൽ മുണ്ടുപാലം, അങ്ങാടി, ഓച്ചന്തുരുത്ത് എന്നി  ഡിപ്പോകൾ നിർത്തലാക്കുവാൻ ബാംബൂ കോർപ്പറേഷൻ തീരുമാനമെടുത്തിട്ടുണ്ട്. മാസങ്ങളായി ഇവിടെ ഈറ്റ വിതരണമോ സംഭരണമോ നടത്തിയിട്ടില്ല. ഇവിടെ വൈവിദ്ധ്യവൽക്കരണം പൂർത്തിയായിട്ടില്ല. അപേക്ഷകൾ ക്ഷണിച്ചിട്ടുണ്ട്. എന്നാൽ ജനങ്ങൾ അറിഞ്ഞിട്ടില്ല എന്ന് ആക്ഷേപം ഉണ്ട്.
ഡിപ്പോയിലെ ഹെൽപ്പർമാർക്ക്  തുച്ഛമായ ശമ്പളമാണ് ഉള്ളത്. അതിൽ തന്നെ പകുതി ലഭിക്കുന്നില്ല എന്ന പരാതിയും ഉണ്ട്. കഴിഞ്ഞ 3 മാസമായി ബാക്കി ശമ്പളം കിട്ടുന്നില്ല എന്ന  പരാതിയും ഉന്നയിച്ചു. ജില്ല പഞ്ചായത്തംഗം ജാൻസി ജോർജ്,  ബ്ലോക്ക് പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ മനോജ്‌ മൂത്തേടൻ, പഞ്ചായത്ത് അംഗം മിനി പൗലോസ്, ദേവച്ചൻ പടയാട്ടിൽ എന്നിവർ എംഎൽഎയോടൊപ്പം നെയ്ത്ത് കേന്ദ്രം സന്ദർശിച്ചു.

You May Also Like

NEWS

പെരുമ്പാവൂർ: ഹോട്ടൽ ആൻ്റ് റസ്റ്റോറൻ്റ് അസോസിയേഷൻ പെരുമ്പാവൂർ യൂണിറ്റിൻ്റെ അനുസ്മരണ സമ്മേളനവും സാമുഹ്യ സേവന പ്രവർത്തനങ്ങളുടെ ഉത്ഘാടനവും നടത്തി. പെരുമ്പാവൂർ ഫാസ് ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ സമ്മേളനവും സാമുഹ്യ സേവന പ്രവർത്തനങ്ങളുടെ ഉത്ഘാടനവും...

CHUTTUVATTOM

പെരുമ്പാവൂർ : ആറാം വിരൽ മുറിക്കേണ്ടി വന്ന കുട്ടിക്ക് നാവു മുറിച്ചു മാറ്റാഞ്ഞത് ഭാഗ്യം കൊണ്ട് മാത്രമാണെന്ന് എൽദോസ് കുന്നപ്പള്ളി എംഎൽഎ പറഞ്ഞു .ആരോഗ്യവകുപ്പിന്റെ പേര് അനാസ്ഥ വകുപ്പ് എന്നാക്കണമെന്നും ആരോഗ്യവകുപ്പ് മന്ത്രിക്ക്...

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ ,മുടക്കുഴ പഞ്ചായത്തുകളിൽ മഞ്ഞപ്പിത്ത ബാധ വ്യാപകമാകുന്നത് തടയുവാൻ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ .ഷക്കീനയുടെ സാന്നിധ്യത്തിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്നു . ഇരു പഞ്ചായത്തുകളിലുമായി...

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ പഞ്ചായത്തിൽ ആറാം വാർഡിൽ സ്ഥിതി ചെയ്യുന്ന ആദിവാസി ഊരായ പോങ്ങൻ ചുവട് ആദിവാസി കൂടിയിലേക്ക് കെഎസ്ആർടിസി ബസ് അനുവദിക്കണമെന്ന എൽദോസ് കുന്നപ്പള്ളി എംഎൽഎയുടെ സബ്മിഷനിലൂടെയുള്ള ആവശ്യത്തിന് കെഎസ്ആർടിസി സർവീസ്...

error: Content is protected !!