കോതമംഗലം: മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് അര്‍ഹനായ എഎസ്ഐ എം.ബി സുബൈറിന് ജന്മ നാടിന്റെ ആദരം. കുറ്റിലഞ്ഞി സാംസ്കാരികവേദിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ മുന്‍ എംഎല്‍എ ആന്റണി ജോണ്‍ ആദരവ് നല്കി.
സഹീര്‍ കോട്ടപറമ്പില്‍ അധ്യക്ഷത വഹിച്ചു. സാദിയ ആഷിഫ് സിദ്ധീഖ് എം.യൂ, കെ.എം ബഷീര്‍, കെ.എ സൈലേഷ് എന്നിവര്‍ പ്രസംഗിച്ചു.നിലവില്‍ പെരുമ്പാവൂര്‍ പോലീസ് സ്റ്റേഷനിലെ എഎസ്ഐ ആണ്.


















































