കോതമംഗലം : സമഗ്ര ശിക്ഷാ കോതമംഗലം ബി ആർ സി യും, ആന്റണി ജോൺ എം എൽ എ യുടെ വിദ്യാഭ്യാസ പദ്ധതിയായ കൈറ്റും സംയുക്തമായി ഉപജില്ലയിൽ നിന്നും വിരമിക്കുന്ന കോതമംഗലം ഡി ഇ ഒ ,പ്രിൻസിപ്പൽ,ഹൈസ്കൂൾ പ്രൈമറി പ്രഥമാധ്യാപകരുൾപ്പെടെ ഇരുപത് പേർക്ക് യാത്രയപ്പ് നൽകി. ആന്റണി ജോൺ എംഎൽഎ യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്തു. വിരമിക്കുന്നവർക്ക് കൈറ്റ് ഉപഹാരവും നൽകി ആദരിച്ചു.
എ ഇ ഒ പി എൻ അനിത അധ്യക്ഷയായി,ബിപിഒ എസ് എം അലിയാർ,എച്ച് എം ഫോറം സെക്രട്ടറി ജോൺ പി പോൾ,നോബിൾ ജോസഫ്,കെ എം സജിമോൻ,സി പി അബു,ടി എസ് റഷീദ്,സാബു കുര്യാക്കോസ്,എൽദോ പോൾ,എ ഇ ഷെമീദ, എന്നിവർ പ്രസംഗിച്ചു.
You must be logged in to post a comment Login