Connect with us

Hi, what are you looking for?

CHUTTUVATTOM

ആലുവ – മൂന്നാര്‍ രാജപാത പുനര്‍ നിര്‍മ്മാണം കോടതി നിര്‍ദ്ദേശങ്ങള്‍ പരിശോധിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കും: മന്ത്രി പി എ മുഹമ്മദ് റിയാസ്

കോതമംഗലം: ആലുവ – മൂന്നാര്‍ രാജപാത പുനര്‍ നിര്‍മ്മാണം കോടതി നിര്‍ദ്ദേശങ്ങള്‍ കൂടി പരിശോധിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിയമസഭയില്‍ അറിയിച്ചു. ആലുവ മൂന്നാര്‍ രാജപാതയുമായി ബന്ധപ്പെട്ട ആന്റണി ജോണ്‍ എംഎല്‍എയുടെ സബ് മിഷന് മറുപടിയായിട്ടാണ് മന്ത്രി സഭയില്‍ ഇക്കാര്യം വ്യക്തമാക്കിയത്. എംഎല്‍എ നിരവധി തവണ ഈ ആവശ്യം ഉന്നയിച്ചിരുന്നു.

വിഷയത്തില്‍ ചില പരിശോധനകള്‍ പൊതുമരാമത്ത് വകുപ്പ് നടത്തുകയും ചെയ്തിരുന്നു. നിലവില്‍ ഈ റോഡുമായി ബന്ധപ്പെട്ട വിഷയം ഹൈക്കോടതിയുടെ പരിഗണനയിലാണ് ഉള്ളത്. ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം ഉള്ള റോഡ് അളന്നു തിട്ടപ്പെടുത്തുന്നതിന് ഹൈലെവല്‍ എക്‌സ്‌പേര്‍ട്ട് കമ്മിറ്റി രൂപീകരിച്ചിരുന്നു. തഹസില്‍ദാര്‍മാര്‍, ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍മാര്‍, പൊതുമരാമത്ത് എക്‌സിക്യൂട്ടിവ് എഞ്ചിനിയര്‍ എന്നിവര്‍ ഉള്‍പ്പെട്ട സബ് ലെവല്‍ കമ്മിറ്റി പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.

കോടതി നിര്‍ദ്ദേശം കൂടി പരിഗണിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുവാന്‍ കഴിയും. ആലുവ മൂന്നാര്‍ രാജപാത യാഥാര്‍ത്ഥ്യമായാല്‍ അത് കേരളത്തിന്റെ കാര്‍ഷിക – ടൂറിസം മേഖലയ്ക്ക് വലിയ കുതിച്ചു ചാട്ടം ഉണ്ടാക്കുന്ന ഒന്നായി മാറും. ആലുവയില്‍ നിന്നും മൂന്നാറിലേക്ക് 20 കിലോ മീറ്ററോളം ദൂരം കുറഞ്ഞു കിട്ടും. അതോടൊപ്പം ഈ മേഖലകളിലെ ആദിവാസി ജനവിഭാഗങ്ങളുടെ ഉന്നമനത്തിനും അത് ഗുണകരമായി മാറുന്നതാണ് . അതുകൊണ്ടു തന്നെ വനംവകുപ്പുമായി ഉള്‍പ്പെടെ തുടര്‍ന്നു സംസാരിച്ച് ഇതിന്റെ സാദ്ധ്യതകള്‍ തുടര്‍ന്നും പരിശോധിക്കുമെന്നും മന്ത്രി സബ്മിഷനു മറുപടിയായി നിയമസഭയില്‍ അറിയിച്ചു.

 

You May Also Like

CHUTTUVATTOM

കോതമംഗലം:കോതമംഗലത്തിൻ്റെ വികസന പ്രവർത്തനങ്ങളിൽ പ്രവാസികളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിന് രണ്ട് ദിവസം (17,18) യുഎഇയിൽ നടക്കുന്ന വിവിധ പരിപാടികളിൽഷിബു തെക്കുംപുറം എംഎൽഎ പങ്കെടുക്കും. യുഎഇയിലെ കോതമംഗലം–മൂവാറ്റുപുഴ മേഖലയിലെ പ്രവാസികളുടെ കൂട്ടായ്മയായ ആശ്രയം സംഘടിപ്പിക്കുന്ന ഓണാഘോഷ...

CHUTTUVATTOM

    കോതമംഗലം: സർക്കിൾ സഹകരണ യൂണിയന്റെ നേതൃത്വത്തിൽ സഹകരണ സംഘങ്ങളിൽ നടത്തിയ 2026 ലെ ഓണചന്തയിൽ മികച്ച ഓണച്ചന്തയ്ക്കുള്ള പുരസ്കാരങ്ങളിൽ രണ്ടാം സ്ഥാനം ഊന്നുകൽ സഹകരണ ബാങ്ക് കരസ്ഥതമാക്കി. അനുമോദന യോഗം...

CHUTTUVATTOM

    കോതമംഗലം: ചേലാട് സെന്റ് ഗ്രിഗോറിയോസ് ഡെന്റല്‍ കോളേജില്‍ 2026 ലെ പുതിയ ബി.ഡി.എസ് എം.ഡി.എസ് ബാച്ച് വിദ്യാര്‍ത്ഥികള്‍ക്കായുള്ള ഓറേലിയ 2026 ഇന്‍ഡക്ഷന്‍ സെറിമണി നടത്തി. കോളേജ് ചെയര്‍മാന്‍ ശ്രേഷ്ഠ കാതോലിക്കാ...

CHUTTUVATTOM

കോതമംഗലം: പിണ്ടിമന ഗവ. യു.പി. സ്കൂളിൽ ലോകഭക്ഷ്യ ദിനത്തോടനുബന്ധിച്ച് നാടൻ ഭക്ഷ്യമേള സംഘടിപ്പിച്ചു. ചടങ്ങിൽ യോഗാ പരിശീലനം, തായ്‌ക്വോണ്ടോ പരിശീലനം, കാർഷിക ക്ലബ്ബ് എന്നിവയുടെ ഉദ്ഘാടനവും നടന്നു. പിണ്ടിമന പഞ്ചായത്ത് പ്രസിഡന്റ് കെ....

CHUTTUVATTOM

കോതമംഗലം: നിയോജകമണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിനും ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെയും അടിയന്തരമായി നടപ്പാക്കേണ്ട പദ്ധതികൾക്ക് രൂപം നൽകുന്നതിനുമായി തദ്ദേശ സ്ഥാപന അധ്യക്ഷന്മാരുടെയും ഉപാധ്യക്ഷന്മാരുടെയും യോഗം കോതമംഗലത്ത് ചേർന്നു. ഷിബു തെക്കുംപുറം എംഎൽഎയുടെ...

CHUTTUVATTOM

കോതമംഗലം: കവളങ്ങാട് പഞ്ചായത്തിലെ പുത്തന്‍കുരിശ്, വെള്ളാമകുത്ത് ഭാഗത്ത് വ്യാപാര സ്ഥാപനവും, ക്ഷേത്ര ഭണ്ഡാരവും കുത്തിതുറന്ന് കവർച്ച. ഊന്നുകല്‍ വെള്ളാമകുത്ത് പാലത്തിന് സമീപം പുല്ലന്‍ സ്റ്റോഴ്‌സിന്റെ ഷട്ടര്‍ പൂട്ട് കുത്തിതുറന്ന് 5000രൂപയുടെ സിഗരറ്റും, ചില്ലറ...

CHUTTUVATTOM

      കോതമംഗലം: പതിറ്റാണ്ടുകളായി മുടങ്ങിക്കിടക്കുന്ന അങ്കമാലി–എരുമേലി ശബരി റെയിൽ പദ്ധതി ഉപേക്ഷിക്കില്ലെന്നും പദ്ധതി പുനരാരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ അറിയിച്ചു. വികസനപദ്ധതികൾക്കായി ഭൂമി വിജ്ഞാപനം ചെയ്തശേഷം...

CHUTTUVATTOM

കോതമംഗലം: ആദിവാസി ഊരുകളിലെ കുരുന്നുകളുടെ ആരോഗ്യവും വിദ്യാഭ്യാസ പുരോഗതിയും ലക്ഷ്യമിട്ട് ജില്ലാ പഞ്ചായത്ത് കൂടുതൽ പദ്ധതികൾ നടപ്പിലാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ പറഞ്ഞു. ജില്ലാ പഞ്ചായത്തിന്റെ ‘പോഷകാമൃതം’ പദ്ധതിയുടെ ജില്ലാതല...

CHUTTUVATTOM

    കോതമംഗലം:കോതമംഗലം മാർ ബസേലിയോസ് ഡെന്റൽ കോളേജിൽ ഒന്നാം വർഷ ബി.ഡി.എസ് വിദ്യാർത്ഥികൾക്കായുള്ള ഇൻഡക്ഷൻ, വൈറ്റ് കോട്ട് ചടങ്ങ് നടത്തി. ബസേലിയോസ് തോമസ് പ്രഥമൻ മെമ്മോറിയൽ ഹാളിൽ നടത്തിയ ചടങ്ങിൽ കോളേജിലെ...

CHUTTUVATTOM

മൂവാറ്റുപുഴ: മൂവാറ്റുപുഴ-തൊടുപുഴ റോഡില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം. വ്യാഴാഴ്ച രാവിലെ 11ഓടെ നിര്‍മ്മല കോളേജിന് സമീപമുണ്ടായ അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരായ അടൂപറമ്പ് കല്ലിങ്കകുടി ഉബൈസ് (46), ഒപ്പമുണ്ടായിരുന്ന മുഹമ്മദ് (7) എന്നിവര്‍ക്ക്...

CHUTTUVATTOM

കോതമംഗലം: രാമല്ലൂർ മാലിയിൽ പരേതനായ ജോസഫ് കുര്യന്റെ (പെരിയാർ എസ്റ്റേറ്റ്) ഭാര്യ ലീലാമ്മ (86) നിര്യാതയായി. സംസ്കാരം വെള്ളിയാഴ്ച 3ന് കോതമംഗലം സെന്റ് ജോർജ് കത്തീഡ്രലിൽ. പരേത എറണാകുളം ഇടശ്ശേരി കുടുംബാഗമാണ്. മക്കൾ:...

CHUTTUVATTOM

കോതമംഗലം: താലൂക്ക് ആശുപത്രിയിൽ അടിസ്ഥാന സൗകര്യങ്ങൾ വിപുലീകരിച്ച് ആധുനിക ചികിത്സാ ഉപകരണങ്ങൾ സജ്ജമാക്കിയും മെച്ചപ്പെട്ട സേവനങ്ങൾ ലഭ്യമാക്കാൻ കഴിഞ്ഞതിലൂടെയാണ് എൻക്യുഎഎസ് ദേശീയ അംഗീകാരം നേടിയെടുക്കാൻ സാധിച്ചതെന്ന് മുൻസിപ്പൽ ഭരണസമിതി. ആയിരത്തി അഞ്ഞൂറിലധികം പേർക്കു...

error: Content is protected !!