Connect with us

Hi, what are you looking for?

NEWS

ബിരിയാണി ചലഞ്ചിലുടെ നേടിയ തുക ദുരിതാശ്വാസ നിധിയിലേക്ക് നൽകി

കോതമംഗലം: എ.ഐ.വൈ.എഫ് കോതമംഗലം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ബിരിയാണി ചലഞ്ചിലൂടെ ശേഖരിച്ച തുക 75000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നൽകി. മന്ത്രി വി.എസ്‌.സുനിൽകുമാർ എ.ഐ.വൈ.എഫ് സംസ്ഥാന കമ്മറ്റിയംഗം പി.കെ രാജേഷിൽ നിന്നും തുക ഏറ്റുവാങ്ങി.സി.പി.ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ഇ.കെ.ശിവൻ, സി.പി.ഐ മണ്ഡലം സെക്രട്ടറി എം.കെ.രാമചന്ദ്രൻ, എ.ഐ.വൈ.എഫ് മണ്ഡലം സെക്രട്ടറി എസ്.വിഷ്ണു, മണ്ഡലം പ്രസിഡന്റ്
റിയാസ് റ്റി.എ. എന്നിവർ പങ്കെടുത്തു. കോതമംഗലം എ.ഐ.വൈ.എഫ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മണ്ഡലത്തിലെ മുഴുവൻ ലോക്കൽ കമ്മറ്റികളിലും ഉൾപ്പെടുന്ന ആയിരങ്ങൾ ബിരിയാണി ചലഞ്ചിൽ പങ്കാളികളായി. മണ്ഡലത്തിലെ ലോക്കൽ കമ്മറ്റികളുടെ നേതൃത്വത്തിൽ ബിരിയാണി ചലഞ്ചിനുള്ള തുക ശേഖരിച്ചു.

പാചകവും പായ്ക്കിംഗും വിതരണവും നൂറുകണക്കിന് എ..ഐ.വൈ.എഫ് പ്രവർത്തകരാണ് നടത്തിയത്‌.സി.പി.ഐ ലോക്കൽ സെക്രട്ടറിമാർ, എ.ഐ.വൈ.എഫ് ലോക്കൽ സെക്രട്ടറിമാർ എന്നിവർ ബിരിയാണി ചലഞ്ചിന് നേതൃത്വം നൽകിയിരുന്നു.

You May Also Like