കവളങ്ങാട്: കേരളത്തിലെ കൃഷി ഫാമുകളെ പൊതുജന സൗഹ്യദമാക്കാനുളള ശ്രമങ്ങൾ നടന്നു വരികയാണെന്ന് കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു. കേരളത്തിലെ കൃഷി ഫാമുകളുടെ പ്രവർത്തനങ്ങൾ ഏറെ മാതൃകാപരമാണ്. പ്രവർത്തനങ്ങൾ വിപുലീകരിക്കുവാൻ വേണ്ടുന്ന കാര്യങ്ങൾ ചെയ്തു വരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. ജില്ലാ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ
കാഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന നേര്യമംഗലം ഫാം ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ഉദ്ഘാടന ചടങ്ങിൽ ആൻ്റണി ജോൺ എംഎൽഎ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് മനോജ് മൂത്തേടൻ സ്വാഗതവും കൃഷി അഡീഷണൽ ഡയറക്ടർ തോമസ് സാമുവൽ പദ്ധതി വിശദീകരണവും നടത്തി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എൽസി ജോർജ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി. എ. എം ബഷീർ, പഞ്ചായത്ത് പ്രസിഡൻ്റുമാരായ സിബി മാത്യു, മാമച്ചൻ ജോസഫ്, പി കെ ചന്ദ്രശേഖരൻ നായർ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻമാരായ സനിത റഹിം, ആശ സനിൽ, എം.ജെ ജോമി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഉല്ലാസ് തോമസ്, കെ കെ ദാനി, റാണിക്കുട്ടി ജോർജ്, റഷീദ സലീം, എ എസ് അനിൽകുമാർ, ശാരദ മോഹൻ , പ്രിൻസിപ്പൽ കൃഷി ഓഫീസർ ബിജിമോൾ കെ ബേബി, കൃഷി ഡെപ്യൂട്ടി ഡയറക്ടർ റ്റി ഒ ദീപ, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ , സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റുമാർ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ , ഫാം കൗൺസിൽ അംഗങ്ങൾ എന്നിവർ സംസാരിച്ചു ഫാം സൂപ്രണ്ട് ജാസ്മിൻ തോമസ് രേഖപ്പെടുത്തി.
ഫെസ്റ്റിന്റെ ഭാഗമായി കാർഷിക പ്രദർശനവും വിപണനവും, കാർഷിക സെമിനാറുകൾ, കുട്ടികൾക്ക് കാർഷിക ക്വിസ്, കാർഷിക യന്ത്രങ്ങളുടെ സർവ്വീസ് ക്യാമ്പ്, ഫാമിലെ തനത് വിഭവങ്ങളുടെ ഫുഡ്‌കോർട്ട്, കുതിരസവാരി, കലാപരിപാടികളും ഉണ്ടാകും. കൂടാതെ തോട്ടത്തിന്റെ മനോഹാരിത ആസ്വദിക്കുന്നതിനായി തോട്ടം സന്ദർശിക്കുന്നതിനുള്ള ഒരു അവസരവും ഒരുക്കിയിരിക്കുന്നു. ഫെസ്റ്റ് 9 ന് സമാപിക്കും. രാവിലെ 9 മുതൽ വൈകിട്ട് 7 വരെ പൊതു ജനങ്ങൾക്ക് പ്രവേശനം ഉണ്ടാകും. പ്രവേശനം സൗജന്യമാണ്.