Connect with us

Hi, what are you looking for?

CRIME

യൂ​ട്യൂ​ബ് നോ​ക്കി ചാ​രാ​യം വാറ്റിയ നാ​ലു യു​വാ​ക്ക​ൾ പിടിയിൽ

കോട്ടപ്പടി : കൗതുകത്തിന്റെ പുറത്തു മൊബൈലിൽ യൂ​ട്യൂ​ബ് നോ​ക്കി ചാ​രാ​യം വാ​റ്റു​ന്ന​തി​നി​ടെ നാ​ലു യു​വാ​ക്ക​ൾ കോ​ട്ട​പ്പ​ടി പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. പ്ര​ഷ​ർ കു​ക്ക​റും എ​സി​യു​ടെ കം​പ്ര​സ​ർ ട്യൂ​ബും പാ​ച​ക​വാ​ത​ക സി​ലി​ണ്ട​റും ഉ​പ​യോ​ഗി​ച്ച് വീ​ട്ടി​ൽ മ​റ്റാ​രു​മി​ല്ലാ​ത്ത സ​മ​യ​ത്ത് അ​ടു​ക്ക​ള​യി​ൽ​വ​ച്ച് ചാ​രാ​യം വാ​റ്റു​ന്ന​തി​നി​ടെ​യാ​ണ് സം​ഘം പി​ടി​യി​ലാ​യ​ത്. റൂ​റ​ൽ എ​സ്പി​ക്ക് ല​ഭി​ച്ച ര​ഹ​സ്യ​സ​ന്ദേ​ശ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കോട്ടപ്പടി പോലീസ് റെ​യ്ഡ് ന​ട​ത്തി​യ​ത്. കോ​ട്ട​പ്പ​ടി പ്ലാ​വി​ൻ​ചു​വ​ട് വ​ടോ​ട്ടു​മാ​ലി​ൽ പ്ര​ദീ​പ് (32), പ്ലാ​മു​ടി കോ​ള​ശേ​രി ര​ഞ്ജി​ത് (34), ചേ​റ​ങ്ങ​നാ​ൽ ചെ​റു​പു​റം ബി​ബി​ൻ (26), ചേ​റ​ങ്ങ​നാ​ൽ ക​ല്ലു​മാ​ലി​ക്ക​ൽ ലി​റ്റു (28) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ചാ​രാ​യ​വും വാ​ഷും വാ​റ്റ് ഉ​പ​ക​ര​ണ​ങ്ങ​ളും പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. കഴിഞ്ഞ ശനിയാഴ്ച്ച രാത്രി പത്തു മണിയോടുകൂടി പ്രദീപിന്റെ വീട്ടിൽ വെച്ചാണ് ചാരായം വാറ്റിയത്.

വാ​റ്റി​യെ​ടു​ക്കു​ന്ന​ത് അ​പ്പോ​ൾ ത​ന്നെ കു​ടി​ച്ചു തീ​ർ​ക്കു​ക​യാ​യി​രു​ന്നെ​ന്നും ഇ​തി​നാ​ൽ 100 മി​ല്ലി ലി​റ്റ​ർ ചാ​രാ​യം മാ​ത്ര​മാ​ണ് ഇ​വി​ടെ നി​ന്നു ല​ഭി​ച്ച​തെ​ന്നും കോട്ടപ്പടി സർക്കിൾ ഇൻസ്‌പെക്ടർ ശ്രീജിത്ത് സി പ​റ​ഞ്ഞു. റെയ്‌ഡിൽ സബ് ഇൻസ്‌പെക്ടർ സബ് എം പീറ്റർ , സീനിയർ സിപിഒ അബ്ദുൽ കരിം ,പ്രദീപ് കുമാർ, കരിം സി.എം , സിപിഒമാരായ ജിജോ വര്ഗീസ് , രഞ്ജിത് ,ഷിബു ജോൺ , സിദ്ധിക്ക് സി.എം തുടങ്ങിയവർ പങ്കെടുത്തു. പ്ര​ദീ​പ് കു​റു​പ്പം​പ​ടി​യി​ലെ ഒ​രു ബാ​ർ ഹോ​ട്ട​ലി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ്. ഇ​യാ​ൾ നി​ര​വ​ധി കേ​സി​ൽ പ്ര​തി​യാ​ണെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

You May Also Like

NEWS

കോട്ടപ്പടി : ജില്ലാ എംപ്ലോയ്മെൻറ് എക്സ്ചേഞ്ചും,എറണാകുളം എംപ്ലോയബിലിറ്റി സെൻററും ചേർന്ന് കോട്ടപ്പടി മാർ ഏലിയാസ് കോളേജിന്റെ സഹകരണത്തോടെ ഉദ്യോഗ് 25 എന്ന പേരിൽ മെഗാ തൊഴിൽമേള സംഘടിപ്പിച്ചു. കോളേജ് ഓഡിറ്റോറിയത്തിൽ ബഹുമാനപ്പെട്ട കോതമംഗലം...

NEWS

ഷാനു പൗലോസ് കോതമംഗലം: യാക്കോബായ സുറിയാനി സഭയിലെ സന്യസ്ഥ വൈദികനായ ഫാ.ടോണി കോര വട്ടേക്കാട്ടിന് അപൂർവ്വ നേട്ടം. അമേരിക്കയിലെ ബോസ്റ്റൺ യൂണിവേഴ്സിറ്റിയിൽ രണ്ട് വർഷത്തെ മാസ്റ്റർ ഓഫ് തിയോളജിക്കൽ സ്റ്റഡീസിന് സ്കോളര്‍ഷിപ്പോടെ പ്രവേശനം...

CHUTTUVATTOM

കോതമംഗലം : പ്ലാവിൽ ചക്കയിടാൻ കയറിയ മധ്യവയസ്ക്കൻ വീണ് മരിച്ചു . കോട്ടപ്പടി ഉപ്പുകണ്ടം വെട്ടിക്കാടൻ ബെന്നി വർഗീസ് (52) ആണ് ഞായറാഴ്ച്ച രാവിലെ താമസിക്കുന്ന വീടിന് സമീപത്തെ പ്ളാവിൽ നിന്ന് വീണത്...

NEWS

കോതമംഗലം : 3.73 കോടി രൂപ ചിലവഴിച്ച് 30 കിലോമീറ്റർ ദൂരം നിർമ്മിക്കുന്ന ഡബിൾ ലൈൻ ഹാങ്ങിങ് ഫെൻസിങ്ങിന്റെ നിർമ്മാണ ഉദ്ഘാടനം വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ നിർവഹിച്ചു. പിണ്ടിമന...

NEWS

കോതമംഗലം: പാനിപ്ര- വടാശ്ശേരി ഗവ.യു പി സ്കൂളിൻറെ 77- മത് വാർഷികം നടന്നു. ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു . കുട്ടികളുടെ കലാപരിപാടികൾ ‘കലയാട്ടം’ പ്രമുഖ സിനിമ ആർട്ടിസ്റ്റ്...

NEWS

കോതമംഗലം :- കോട്ടപ്പടിക്കു സമീപം വാവേലിയിൽ അജ്ഞാത ജീവിയുടെ ആക്രമണത്തിൽ പശുവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. പ്രദേശവാസിയായ ചാക്കോയുടെ പശുവിനെയാണ് ചത്തനിലയിൽ കണ്ടെത്തിയത്. സമീപത്ത് വലിയ കാല്പാടുകൾ കണ്ടതിനാൽ കടുവയാണെന്ന് നാട്ടുകാർ സംശയം...

NEWS

കോതമംഗലം : സഹായിക്കാൻ ആരുമില്ലാത്തവരുടെ സങ്കടങ്ങളിൽ നന്മയുടെവെളിച്ചം പകരുമ്പോളാണ് ഏതൊരാഘോഷവും മനോഹരമാകുന്നത്. സഹപാഠിയുടെ പിറന്നാൾ ദിനത്തിൽ കരുതലിന്റെ പുതുവെളിച്ചവുമായി കാരുണ്യത്തിന്റെ തണലേകുകയാണ് കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ അവസാനവർഷ സാമ്പത്തിക ശാസ്ത്ര വിദ്യാർത്ഥികൾ....

NEWS

കോതമംഗലം : വന്യ മൃഗ ശല്യം രൂക്ഷമായ കോട്ടപ്പടി-പിണ്ടിമന പഞ്ചായത്തുകളിൽ 3.25 കോടി രൂപ ചിലവഴിച്ച് 30 കിലോമീറ്റർ ഹാങ്ങിങ് ഫെൻസിങ് സ്ഥാപിക്കുന്ന പ്രവർത്തിയുടെ ടെൻഡർ നടപടികൾ പൂർത്തീകരിച്ചതായി ആന്റണി ജോൺ എം...

CHUTTUVATTOM

കോട്ടപ്പടി:  ഉപ്പുകണ്ടം ആയക്കാടൻ എ കെ വർഗീസ് (72)അന്തരിച്ചു. ഇന്ന് വൈകിട്ട് നാലര മണിയോടെ വീടിന് തൊട്ടടുത്തുള്ള ഉപ്പുകണ്ടം ചിറയിൽ കുളിക്കാൻ പോയതായി പറയുന്നു. വളരെ വൈകിയിട്ടും ആളെ കാണാതെ വന്നപ്പോൾ അന്വേഷിച്ചിറങ്ങിയപ്പോൾ...

NEWS

കോതമംഗലം:  – കോട്ടപ്പടി വടക്കുംഭാഗം വാവേലി മടത്തുംപാറയിൽ വർക്കി വർക്കിയെ (70) പുരയിടത്തിൽ വച്ച് ആന ആക്രമിച്ചു. പരിക്കേറ്റയാളെ കോതമംഗലം MBMM ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  

NEWS

കോതമംഗലം :- കോട്ടപ്പടിയിൽ ടാപ്പിംഗ് തൊഴിലാളിക്കുനേരെ കാട്ടാനയാക്രമണം.കോ ട്ടപ്പടി സ്വദേശി പത്തനാപുത്തൻപുര അവറാച്ചൻ (70) എന്നയാൾക്കാണ് രാവിലെ വടക്കുംഭാഗത്ത് വച്ച് റബർ വെട്ടിക്കൊണ്ടിരിക്കുമ്പോൾ ആനയാക്രമണത്തിൽ പരിക്കേറ്റത്. പരിക്കേറ്റയാളെ കോതമംഗലം താലൂക്ക് ആശുപത്രിയിലും തുടർന്ന്...

CHUTTUVATTOM

കോട്ടപ്പടി : വടക്കുംഭാഗം ആലക്കരയിൽ എൽദോ എ സി ( റിട്ട: അധ്യാപകൻ തോമസ് ഹയർ സ്കൂൾ കേളകം , കണ്ണൂർ ) 58 വയസ്സ് നിര്യാതനായി. സംസ്കാര ചടങ്ങുകൾ നാളെ (01...

error: Content is protected !!