കോതമംഗലം: ഇന്നലെ (15/04/2020) വൈകിട്ട് ഉണ്ടായ ശക്തമായ മഴയിലും കാറ്റിലും കോതമംഗലം താലൂക്കിലെ വിവിധ പ്രദേശങ്ങളിൽ വീടുകൾക്ക് നാശനഷ്ടം സംഭവിച്ചു.കോതമംഗലം മുനിസിപ്പാലിറ്റിയിലെ 12-ാം വാർഡിൽ കരോട്ടുകുടി വീട്ടിൽ സാലി സേവ്യർ,വാരപ്പെട്ടി പഞ്ചായത്തിലെ 3-)0 വാർഡിൽ പാറച്ചാലിപ്പടി പുത്തൻപുരയ്ക്കൽ വീട്ടിൽ മറിയാമ്മ കുര്യാക്കോസ്,ഉന്നത്ത് വീട്ടിൽ എൽദോസ് തോമസ് എന്നിവരുടെ വീടുകൾക്കാണ് നാശനഷ്ടം സംഭവിച്ചത്.
നാശനഷ്ടം സംഭവിച്ച വീടുകളിൽ ആന്റണി ജോൺ എംഎൽഎ, തഹസിൽദാർ റേച്ചൽ കെ വർഗീസ് എന്നിവർ സന്ദർശിച്ചു. വീടുകൾക്കുണ്ടായ നാശനഷ്ടങ്ങൾ വേഗത്തിൽ തിട്ടപ്പെടുത്തി അർഹമായ നഷ്ട പരിഹാരം ലഭ്യമാക്കുവാനുള്ള നടപടി സ്വീകരിക്കണമെന്ന് എംഎൽഎ തഹസിൽദാർക്ക് നിർദേശം നൽകി.