കോതമംഗലം: മാർ തോമ ചെറിയ പള്ളി സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കോതമംഗലം മതമൈത്രിയുടെ നേതൃത്വത്തിൽ ശനിയാഴ്ച നടത്തുന്ന മനുഷ്യ മതിലിന് മുന്നോടിയായി വിളംബര ജാഥ നടത്തി. തങ്കളം ലോറി സ്റ്റാന്റിൽ നിന്നും ആരംഭിച്ച വിളംബര ജാഥ ചെറിയ പള്ളിയിൽ സമാപിച്ചു. ജാഥ ചെറിയ പള്ളി വികാരി ഫാ.ജോസ് പരത്തു വയലിൽ ഫ്ലാഫ് ചെയ്തു.
സംരക്ഷണ സമിതി ചെയർമാൻ എ.ജി ജോർജ്, കെ.എ നൗഷാദ്, കെ.പി ബാബു, ടി. യു കുരുവിള, അബു മൊയ്തീൻ, ബാബു പോൾ, ബിനോയി മണ്ണച്ചേരി, സി.ഐ ബേബി, മാത്യു ജോസഫ്, എൻ സി ചെറിയാൻ, എ.ടി പൗലോസ്, ഷമീർ പനക്കൽ, ലിസി ജോസ്, ഭാനുമതി രാജു, ഇ.കെ സേവ്യർ, മൈതീൻ ഇഞ്ചക്കുടി, പി.എ സോമൻ, അഡ്വ.രാജേഷ് രാജൻ, പി.സി ജോർജ്, ഷൈനി മണ്ണാ പറമ്പിൽ, ബീന മാലിയിൽ എന്നിവർ നേതൃത്വം കൊടുത്തു.
ശനിയാഴ്ച വൈകിട്ട് 4.30ന് തങ്കളം ജുമാ മസ്ജിദിന് മുന്നിൽ നിന്നും അയ്യങ്കാവ് ക്ഷേത്ര പരിസരം വരെയാണ് മനുഷ്യ മഹാ മതിൽ തീർക്കുന്നത്. യാക്കോബായ സഭയുടെ ശ്രേഷ്ഠ കാതോലിക്ക ഡോ.ബസേലിയോസ് തോമസ് പ്രഥമൻ ബാവയടക്കം സഭയിലെ മെത്രാപ്പോലീത്തമാർ മനുഷ്യ മതിലിൽ കണ്ണികളാകും. കോതമംഗലം മാർ തോമ ചെറിയ പള്ളി സംരക്ഷിക്കപ്പെടണമെന്ന ആവശ്യവുമായി മതമൈത്രി നടത്തുന്ന റിലേ സമരത്തിന്റെ ഭാഗമായാണ് മനുഷ്യ മഹാ മതിൽ തീർക്കുന്നത്.
You must be logged in to post a comment Login